

ഡൽഹിയുടെ മദ്യ വരുമാനത്തിൽ വർധന
ഡൽഹിയിൽ 2025-26 സാമ്പത്തിക വർഷത്തിൽ മദ്യ വിൽപ്പനയിൽ നിന്നുള്ള വരുമാനം 6,300 കോടി രൂപ കവിഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് പത്ത് ശതമാനമാണ് വർധന രേഖപ്പെടുത്തിയത്. അതിൽ ആവേശഭരിതരായ എക്സൈസ് ഡിപ്പാർട്ട്മെന്റ് നടപ്പ് വർഷം 7,200 കോടി രൂപയുടെ വരുമാനമാണ് ടാർഗറ്റ് ഇട്ടിരിക്കുന്നത്.


NOIDA Jinx: നേതാക്കളെ ഭയപ്പെടുത്തിയ അന്ധവിശ്വാസം
നോയിഡയുമായി ചുറ്റിപ്പറ്റി പതിറ്റാണ്ടുകൾ നീണ്ട അന്ധവിശ്വാസമാണ് NOIDA Jinx എന്നറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇന്റർനാഷണൽ എയർപോർട്ട് ഉൽഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ ഇതേക്കുറിച്ച് പരാമർശിക്കുകയും കൈയ്യടി വാങ്ങുകയും ചെയ്തു. ഉത്തർ പ്രദേശിലെ ഉന്നത നേതൃത്വം, പ്രത്യേകിച്ചും മുഖ്യമന്ത്രിമാർ കുറേക്കാലമായി നോയിഡയിൽ കാലുകുത്താൻ ഭയപ്പെട്ടിരുന്നു. പുതിയ പ്രോജക്ടുകൾ ഉൽഘാടനം ചെയ്യാൻ അവർ വീഡിയോ കോൺഫറൻസാണ് ഉപയോഗിച്ചിരുന്നത്. അതല്ലെങ്കിൽ ഡൽഹിയിലെത്തി ഉൽഘാടനം നിർവ്വഹി


NOIDA ചുരുക്കപ്പേരാണെന്ന് എത്രപേർക്ക് അറിയാം?
ഇന്റർനാഷണൽ എയർപോർട്ട് വന്നതോടെ നോയിഡയുടെ പേര് ആഗോള പ്രസിദ്ധിയിലേക്ക് ഉയരുകയാണ്. NOIDA എന്നത് ഷോർട്ട്ഫോമാണെന്ന വസ്തുത നമ്മളിൽ അധികം പേർക്കും അറിയണമെന്നില്ല. New Okhla Industrial Development Authority. മേഖലയുടെ വ്യാവസായിക വികസനത്തിനായി ഉത്തർപ്രദേശിലെ സംസ്ഥാന നിയമത്തിന് കീഴിൽ രൂപീകരിച്ച അതോറിറ്റി 1976 ഏപ്രിൽ 17 നാണ് നിലവിൽ വന്നത്. യു.പിയിലെ ഗൗതം ബുദ്ധ നഗർ ജില്ലയിൽ പെട്ട സർഫാബാദ്, ജുണ്ട്പുര മുതലായ കുറെ ഗ്രാമങ്ങൾ സ്ഥിതി ചെയ്തിരുന്ന സ്ഥലമാണ് ഡവലപ് ചെയ്തെടുത്തത്.


ജോർജ്ജുകുട്ടിയുടെ മൂന്നാം വരവ് വൈകും
ഏപ്രിൽ ആദ്യവാരം നിശ്ചയിച്ചിരുന്ന ദൃശ്യം 3 റിലീസ് നീട്ടി. മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21 ആണ് പുതിയ റിലീസ് തീയതി. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച്, ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.


































































































































































