top of page

കേരളപ്പിറവി ആഘോഷം:  മൂന്നാം ദിനം അരങ്ങിലെത്തിയത് 150 കലാകാരൻമാർ

ന്യൂസ് ബ്യൂറോ , ഡൽഹി
2 hours ago
1 min read

ന്യൂഡൽഹി : കേരള ഹൗസിലെ കേരളപ്പിറവി ആഘോഷങ്ങളുടെ മൂന്നാം ദിനം അരങ്ങിലെത്തിയത് 150 കലാകരൻമാർ. എൻ എസ് എസ് മെഹ്റോളി അവതരിപ്പിച്ച തിരുവാതിരയോടെയായിരുന്നു മൂന്നാം ദിനത്തെ കലാസന്ധ്യ ആരംഭിച്ചത് .

നൃത്താലയ ഡൽഹി അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ് , ബാലഗോകുലം ആശ്രം അവതരിപ്പിച്ച കേരളദർശനം സംഘനൃത്തം , സൊസൈറ്റി ഫോർ സ്റ്റുഡൻ്റ്സ് വെൽഫെയർ അവതരിപ്പിച്ച ഓപ്പന, കലാക്ഷിതി ഡൽഹി അവതരിപ്പിച്ച ഭരതനാട്യം , ചാവറ കൾച്ചറൽ സെൻ്റർ ഡൽഹി അവതരിപ്പിച്ച വില്ലടിച്ചാൻപാട്ട് , ഇന്ത്യൻ സൊസൈറ്റി ഫോർ ലിറ്ററസി ഡെവല്പ്മെൻ്റ് അവതരിപ്പിച്ച മാർഗം കളി, സരസ്വതി നാട്യാലയ അവതരിപ്പിച്ച സെമി ക്ലാസിക്കൻ ഡാൻസ് , എൻ. എസ് ആശ്രം അവതരിപ്പിച്ച വഞ്ചിപ്പാട്ട്, ഡൽഹി മലയാളി അസോസിയേഷൻ ദ്വാരക അവതരിപ്പച്ച സെമി ക്ലാസിക്കൽ ഡാൻസ് , എറണാകുളം കൂട്ടായ്മ അവതരിപ്പിച്ച മുടിയാട്ടം , നവോദയം ദ്വാരക അവതരിപ്പിച്ച കോമഡി സ്‌കിറ്റ് , ഡി എം എ മയൂർ വിഹാർ ഫേസ് 3 അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് തുടങ്ങിയ പരിപാടികളാണ് അരങ്ങേറിയത്.  സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ജി. ദേവരാജൻ കലാകാരൻമാരെ വേദിയിലേക്ക് ക്ഷണിച്ചു. നെടുമങ്ങാട് എം.എൽ എ ജി ആർ അനിൽ കലാകാരൻമാർക്ക് ആശംസ നേർന്നു.


നാലാം ദിനമായ 4/11/ 2026 ന് വൈകിട്ട് 6ന് കേരള ഹൗസ് ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കലാപരിപാടികൾ നടക്കും



Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page