യുദ്ധം ഉടൻ അവസാനിപ്പിക്കണം; റഷ്യക്ക് ട്രംപിന്‍റെ താക്കീത്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 23
- 1 min read

ഉക്രെയിനിൽ നടത്തുന്ന യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് റഷ്യക്ക് താക്കീത് നൽകി. ഇല്ലെങ്കിൽ പുതിയ നികുതികളും താരിഫുകളും ചുമത്തുക മാത്രമല്ല, വീണ്ടും ഉപരോധം ഏർപ്പെടുത്തുകയും ചെയ്യുമെന്നാണ് ഭീഷണി.
ബൈഡൻ ഭരണകൂടം ഇതിനകം തന്നെ ഭീമമായ ഉപരോധങ്ങൾ റഷ്യക്കു മേൽ ഏർപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക മേഖലക്ക് പുറമെ ഇനി ഊർജ്ജമേഖലയിൽ സമ്മർദ്ദം ചെലുത്താനാണ് നീക്കമെന്ന് ചില ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. റഷ്യൻ സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ലാണ് ഊർജ്ജമേഖല. അതിനുമേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയാൽ റഷ്യക്ക് ശതകോടി ഡോളർ നഷ്‍ടമാണ് ഉണ്ടാകുക.
റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിനെ അനുരഞ്ജന ചർച്ചകളിലേക്ക് കൊണ്ടുവരാനുള്ള സമ്മർദ്ദ തന്ത്രമാണ് ഈ നീക്കമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇരു നേതാക്കളും നേരിട്ട് സംഭാഷണം നടത്തിയാൽ ശുഭകരമായ ഫലമുണ്ടാകുമെന്നാണ് രാഷ്‍ട്രീയ നിരീക്ഷകരുടെ വിശ്വാസം.
Comments