പരിശുദ്ധ ദൈവമാതാവിന്റെ കൊന്തമാസ സമാപനം – ഹരിനഗർ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയം
ന്യൂസ് ബ്യൂറോ , ഡൽഹി
12 minutes ago
1 min read

കൊന്തമാസമായ ഈ ഒക്ടോബർ മാസത്തിൽ ഒന്നാം തീയതി മുതൽ ഇരുപത്തിയൊന്നാം തീയതി വരെ ദേവാലയത്തിലെ വിവിധ പ്രാർത്ഥനാ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായി കൊന്തനമസ്കാരം നടത്തുകയുണ്ടായി.
തുടർന്ന് ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി മുതൽ ദേവാലയത്തിൽ തുടർന്നുവന്നിരുന്ന പൊതുവായ കൊന്തനമസ്കാരത്തിന് ഇന്ന് സമാപനം കുറിച്ചുകൊണ്ട് വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടത്തപ്പെട്ടു. വികാരി ഫാ. ജെയിംസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.





Comments