top of page

ഡൽഹി പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ന്യൂസ് ബ്യൂറോ , ഡൽഹി
15 hours ago
1 min read

കോഴിക്കോട്: ഓൾ കേരള ഡൽഹി പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ (AKDPPWA) 16-ാം വാർഷിക പൊതുയോഗവും സമ്മേളനവും കോഴിക്കോട് ഹോട്ടൽ കിങ് ഫോർട്ടിൽ നടന്നു.


സമ്മേളനത്തിൽ 29 അംഗ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

സ്ഥാപകൻ സ്ഥിരം ക്ഷണിതാവും: ശ്രീ. എം.കെ. മോഹൻകുമാർ

രക്ഷാധികാരി: ശ്രീ. ആന്റണി മാത്യു പബ്ലിക് റിലേഷൻസ് ഓഫീസറും മീഡിയ കൺവീനറും: ശ്രീ. പവിത്രൻ കൊയിലാണ്ടി.പ്രസിഡന്റ്: ശ്രീ. ടി.കെ. ഷംസുദീൻ, വൈസ് പ്രസിഡന്റ്: ശ്രീ. ഷിബു മംഗലശ്ശേരി, ജനറൽ സെക്രട്ടറി: ശ്രീ. വിജയൻ നിലേശ്വരം, ജോയിന്റ് സെക്രട്ടറി: ശ്രീ. ജിനോ ജോസഫ് ,ട്രഷറർ: ശ്രീ. സന്തോഷ് സി.എം., ജോയിന്റ് ട്രഷറർ: ശ്രീ. പ്രദീപ് കുമാർ വി.വി.


കേരളത്തിലെ ഡൽഹി പോലീസ് പെൻഷൻകാരുടെ വിവിധ ക്ഷേമപ്രശ്നങ്ങൾ സമ്മേളനം ചർച്ച ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡൽഹി പോലീസിലെ മലയാളികൾക്കും കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങൾക്ക് (CAPF) നൽകുന്ന രീതിയിൽ വീടിന്റെ വസ്തുനികുതി ഇളവ് കേരള സർക്കാർ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം സമ്മേളനം പാസാക്കി.


അസോസിയേഷൻ പ്രസിഡന്റ് ടി.പി. ജോണി അധ്യക്ഷത വഹിച്ച ചടങ്ങ് മുൻ ഡൽഹി പോലീസ് ACP ആന്റണി മാത്യു ഉദ്ഘാടനം ചെയ്തു. ജോൺസൺ കണ്ണൂക്കാടൻ, ഡി ബേസിൽ പി. ലാൽജി, ഹരിദാസ് കെ., ടി.പി. ജോസ്, പവിത്രൻ കൊയിലാണ്ടി എന്നിവർ സംസാരിച്ചു. ഡൽഹി പോലീസിൽ ദീർഘകാലം സേവനമനുഷ്ഠിച്ച പെൻഷൻകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും കുടുംബങ്ങളുടെ സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page