top of page

സുനിതാ വില്യംസിന്‍റെ ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 7, 2024
  • 1 min read



വിക്ഷേപണത്തിന് എല്ലാം സജ്ജമായിരുന്നെങ്കിലും അവസാന നിമിഷം ദൗത്യം തൽക്കാലം നിർത്തിവെച്ചു. റോക്കറ്റിന്‍റെ രണ്ടാം ഘട്ടത്തിലെ ഓക്‌സിജൻ റിലീഫ് വാൽവിൽ കണ്ടെത്തിയ തകരാറാണ് തടസ്സം സൃഷ്‍ടിച്ചത്. ബോയിംഗിന്‍റെ സ്റ്റാർലൈനർ പേടകത്തിൽ ഇന്‍റർനാഷണൽ സ്‍പേസ് സ്റ്റേഷനിലേക്കുള്ള പര്യടനമാണ് നടക്കാതെ പോയത്.

സുനിതാ വില്യംസിനൊപ്പം ബുച്ച് വിൽമോർ എന്ന സഞ്ചാരിയും പേടകത്തിൽ കയറി സീറ്റ് ബെൽറ്റും ധരിച്ചപ്പോഴാണ് അവരെ നിരാശപ്പെടുത്തിയ അറിയിപ്പ് എത്തിയത്.

"ഇന്നത്തെ വിക്ഷേപണ ശ്രമം ഉപേക്ഷിക്കുകയാണ്. ഞങ്ങൾ എപ്പോഴും എടുത്തു പറയുന്നപോലെ സഞ്ചാരികളുടെ സുരക്ഷയാണ് പരമപ്രധാന മുൻഗണന", നാസ്സ മേധാവി ബിൽ നെൽസൺ പറഞ്ഞു.

സ്‍പേസ് മിഷനിൽ പ്രത്യേക വൈദഗ്‌ധ്യം നേടിയിട്ടുള്ള വില്യംസും വിൽമോറും രണ്ട് തവണ അന്താരാഷ്‍ട്ര ബഹിരാകാശ പേടകത്തിൽ പോയിട്ടുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page