top of page

കാണാതായ മലേഷ്യൻ വിമാനത്തിനായി വീണ്ടും തിരച്ചിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 19
  • 1 min read

കാണാതായ മലേഷ്യൻ വിമാനത്തിന്‍റെ അവശിഷ്‍ടം കണ്ടെത്താൻ വീണ്ടും തിരച്ചിൽ നടത്താൻ മലേഷ്യൻ കാബിനറ്റ് അംഗീകാരം നൽകി. ഇന്ത്യൻ മഹാസമുദ്രത്തിൽ 15,000 കിലോമീറ്റർ ചുറ്റളവിലാണ് തിരച്ചിൽ നടത്തുക. ഓഷ്യൻ ഇൻഫിനിറ്റി എന്ന കമ്പനിയെയാണ് ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. വിമാന അവശിഷ്‍ടം കണ്ടെത്തിയാൽ മാത്രമാണ് അവർക്ക് ഫീസ് നൽകുക. ഇല്ലെങ്കിൽ യാതൊരു പ്രതിഫലവും നൽകില്ല എന്നതാണ് കരാർ. അവശിഷ്‍ടം കണ്ടെത്തിയാൽ 70 മില്യൻ ഡോളറാണ് കമ്പനിക്ക് ലഭിക്കുക.


2014 ൽ കോലാലമ്പൂരിൽ നിന്ന് ബീജിംഗിലേക്ക് 227 യാത്രക്കാരും, 12 ജീവനക്കാരുമായി പുറപ്പെട്ട MH370 ഫ്ലൈറ്റാണ് കാണാതായത്. വിപുലമായ തിരച്ചിൽ ദൗത്യങ്ങൾ നടത്തിയെങ്കിലും വിമാനത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതകളിൽ ഒന്നായി അത് എണ്ണപ്പെട്ടു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page