top of page

വിശ്വജ്യോതി എഞ്ചിനീറിങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം വിദ്യാർഥികൾ വികസിപ്പിച്ച, 'ഹൈഡ്രോപോണിക്സ്' സംവിധാനം ശ്രദ്ധേയമായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 9
  • 1 min read

മൈക്രോകൺട്രോളറും, സെൻസറുകളും ഉപയോഗിച്ച് വാഴക്കുളം

ഹൈഡ്രോപോണിക്സ്' സംവിധാനം ശ്രദ്ധേയമായി. 'ഹൈഡ്രോഗ്രോ' പൂർണ്ണമായും ഓട്ടോമേറ്റഡ് ആയ 3-റാക്ക് ഇൻഡോർ സംവിധാനം മണ്ണില്ലാതെ, വെള്ളവും പോഷകങ്ങളും കാര്യക്ഷമമായി ഉപയോഗിച്ച് മികച്ച വിളവ് നൽകുന്ന ഒരു ആധുനിക കൃഷിരീതിയാണ് ഈ സിസ്റ്റത്തിൻ്റെ പ്രധാന സവിശേഷതകൾ

നിരന്തര നിരീക്ഷണം: Ph , TDS (Total Dissolved Solids), ജലത്തിൻ്റെയും അന്തരീക്ഷത്തിൻറ്റെയും താപനില, ഈർപ്പം, ജലനിരപ്പ് എന്നിവ സെൻസറുകൾ വഴി തത്സമയം നിരീക്ഷിക്കുന്നു.

ഓട്ടോമേഷന് വേണ്ടി പെരിസ്റ്റാൾട്ടിക് പമ്പുകൾ, സോളിനോയിഡ് വാൽവുകൾ എന്നിവ ഉപയോഗിച്ച് പോഷകങ്ങൾ ചേർക്കുന്നതും , Ph ക്രമീകരിക്കുന്നതും തനിയെ നടക്കുന്നു.

ദൂരെയിരുന്ന് സിസ്റ്റത്തിൻ്റെ അവസ്ഥ നിരീക്ഷിക്കാനും നിയന്ത്രിക്കാനും വേണ്ടി ഇൻറ്റർനെറ്റ് ഓഫ് തിങ്സിൻറ്റെ (IOT) സഹായത്തോടെ ബ്ലിങ്ക് ആപ്പ് ഡെവോലിപ്പ് ചെയ്തിരിക്കുന്നു.

റെസിഡൻഷ്യൽ അപ്പാർട്ട്മെൻറ്റുകൾ, ഫ്ലാറ്റുകൾ, വീടുകൾ, നഗരകൃഷി (Urban farming) എന്നിവയ്ക്ക് അനുയോജ്യമായ, ഊർജ്ജക്ഷമതയുള്ളതും ഉപയോക്താക്കൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതുമായ ഒരു സ്മാർട്ട് കൃഷി രീതിയാണ് 'ഹൈഡ്രോഗ്രോ'.

മണ്ണില്ലാത്ത സ്ഥലങ്ങളിലും സുസ്ഥിരമായ കൃഷി ഉറപ്പാക്കാൻ ഈ സംവിധാനം സഹായിക്കുന്നു. ഈലക്ട്രിക്കൽ ഡിപ്പാർട്മെൻറ്റിലെ അസ്സിസ്റ്റൻറ്റ് പ്രൊഫസർ സുനയ്ന ഐസക്കിൻറ്റെ മേൽനോട്ടത്തിൽ വിദ്യാർത്ഥികളായ ഇർഫാൻ അബ്ദുൽ അസീസ്, ആൻഡ്രിയൽ മരിയ, അവിൻ സുരേഷ്, സൻജയ്‌ ജൈമോൻ എന്നിവർ ചേർന്നാണ് ഇൻഡോർ ഹൈഡ്രോപോണിക്സ് സംവിധാനം വികസിപ്പിച്ചത്.

കൃഷിഭൂമി കുറഞ്ഞുവരികയും, ഉള്ളഭൂമിയിൽ കൃഷിചെയ്യാൻ ആളെ ലഭിക്കാതെവരികയും, ജനസാന്ദ്രതകൂടിയ നഗരപ്രദേശങ്ങളിലെ മട്ടുപ്പാവ് കൃഷിരീതികൾക്കും ഏറ്റവും അനുയോജ്യമാണ്.

'ഹൈഡ്രോഗ്രോ' കൃഷി രീതി. വ്യാവസായിക അടിസ്ഥാനത്തിൽ അധികം വൈകാതെതന്നെ ഈ സംവിധാനം ലഭ്യമാക്കുമെന്ന് കോളേജ് മാനേജർ മോൺ. ഡോ. പയസ് മലേകണ്ടത്തിൽ അറിയിച്ചു..

കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 7012762838.

Recent Posts

See All
സ്വാതന്ത്ര്യ ദിനാഘോഷം -2026വീക്ഷിക്കുന്നതിന് മലയാളിദമ്പതികൾക്ക് അവസരം

ന്യൂഡൽഹി : ആഗസ്റ്റ് 15 ന് ന്യൂഡൽഹി റെഡ് ഫോർട്ടിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷം -2026 കേരളത്തിൻ്റെ പരമ്പരാഗത വേഷവിധാനത്തിൽ വീക്ഷിക്കുന്നതിന് ഡൽഹി മലയാളികളായ ദമ്പതികൾക്ക് അവസരം. ചെങ്കോട്ടയിൽ നടക്കുന

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page