മ്യാൻമാറിൽ വൻ ഭൂചലനം; ബഹുനില കെട്ടിടങ്ങൾ നിലംപതിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 28
- 1 min read

മ്യാൻമാറിൽ അതിശക്തമായ ഭൂചലനം. ബാങ്കോക്കിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ട് ഇറങ്ങിയോടി. തായ്‌ലാന്‍റിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 7.7 തീവ്രത രേഖപ്പെടുത്തിയതായി അമേരിക്കൻ ജിയോളജിക്കൽ സർവ്വെ അറിയിച്ചു. 10 കിലോമീറ്റർ താഴ്ച്ചയിലാണ് പ്രകമ്പനം ഉണ്ടായത്. ബഹുനില കെട്ടിടങ്ങൾ ഇടിഞ്ഞു വീഴുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പല സ്ഥലങ്ങളിലും റോഡുകൾ പിളർന്നു. ആൾനാശത്തെക്കുറിച്ചും വസ്തുനാശത്തെക്കുറിച്ചും ഉടൻ റിപ്പോർട്ട് ലഭ്യമല്ല.
Comments