top of page

കുട്ടി ഗ്ലാസ്സിൽ മൂത്രമൊഴിച്ചു; പരാതിക്കാരി നഷ്‍ടപരിഹാരം വേണ്ടെന്നുവച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 25
  • 1 min read
ree

ചൈനയിലെ ഒരു റസ്റ്റോറന്‍റിൽ ഒരു കൊച്ചുകുട്ടി ടേബിളിലിരുന്ന ഗ്ലാസ്സിൽ മൂത്രമൊഴിച്ചു. അടുത്ത ടേബിളിലെ യുവതി പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അമ്മയുടെ മടിയിലിരുന്ന 2 വയസ്സുള്ള കുഞ്ഞിന് മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോൾ അമ്മ തന്നെയാണ് ഗ്ലാസ് പിടിച്ചുകൊടുത്തത്. സ്റ്റാഫ് അത് കണ്ടെങ്കിലും കണ്ടില്ലെന്ന് നടിച്ചു. ടാങ് എന്ന യുവതിയാണ് പരാതിപ്പെട്ടത്. അടുത്ത ടേബിളിൽ ഇരുന്ന തനിക്ക് അത് അലോസരമായെന്നും, മൂത്രത്തിന്‍റെ മണം അടിച്ചതിനാൽ തനിക്ക് തൃപ്‍തിയോടെ കഴിക്കാൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു. മാത്രമല്ല, തന്‍റെ 316 യുവാൻ (3729 രൂപ) ബില്ലിൽ ഡിസ്ക്കൗണ്ട് വേണമെന്നും, ക്ഷമാപണത്തിന് പകരം എന്തെങ്കിലും ഫ്രൂട്ട്‍സ് നൽകണമെന്നും അവർ സ്റ്റാഫിനോട് ആവശ്യപ്പെട്ടു. പക്ഷെ നടപടി ഉണ്ടായില്ല. യുവതി മാർക്കറ്റ് അതോറിറ്റിക്ക് മുമ്പാകെ പരാതി ബോധിപ്പിച്ചതോടെ സ്ഥിതി മാറി. യുവതിക്ക് താൻ അടച്ച ബിൽ തുക റീഫണ്ട് ചെയ്യുക മാത്രമല്ല, 1000 യുവാൻ (11,805 രൂപ) നഷ്‍ടപരിഹാരവും നൽകി. ടാങ് ഒരു ക്ഷമാപണമെന്നോണം റീഫണ്ട് സ്വീകരിച്ചു. എന്നാൽ 1000 യുവാൻ നഷ്‍ടപരിഹാരം നിരസിക്കുകയും ചെയ്തു.

Commentaires

Noté 0 étoile sur 5.
Pas encore de note

Ajouter une note
bottom of page