top of page

പാസ്പോർട്ട് അപേക്ഷാ ഫീസ് ജൂലൈ 1 മുതൽ കൂടും

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 25
  • 1 min read

പാസ്പോർട്ട് അപേക്ഷാ ഫീസ് ജൂലൈ ഒന്നുമുതൽ പ്രാബല്യത്തോടെ പുതുക്കി നിശ്ചയിച്ചു. സാധാരണ വിഭാഗത്തിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് 36 പേജുള്ള പാസ്പോർട്ട് ലഭിക്കാൻ അപേക്ഷാ ഫീസ് നിലവിലെ 1500 രൂപയിൽ നിന്ന് 2500 രൂപയായി പുതുക്കി. തൽക്കാൽ വിഭാഗത്തിലാണ് അപേക്ഷിക്കുന്നതെങ്കിൽ നിലവിലെ 3500 എന്നത് 5000 രൂപയാകും.  


18 വയസിൽ താഴെയുള്ളവർക്ക് നിലവിലെ 1000 രൂപയിൽ നിന്ന് ഫീസ് 1750 രൂപയായും, തൽക്കാലിൽ 4250 രൂപയുമായാണ്  വർധിപ്പിച്ചത്. കുട്ടികളുടെ കാര്യത്തിൽ നഷ്‍ടപ്പെടുകയോ കേടാകുകയോ ചെയ്ത പാസ്പോർട്ടിന് പകരം പുതിയത് ലഭിക്കാൻ 4250 രൂപയും തൽക്കാൽ വിഭാഗത്തിൽ 6750 രൂപയും നൽകേണ്ടി വരും.


60 പേജുള്ള പാസ്പോർട്ടിന് 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക്  സാധാരണ വിഭാഗത്തിൽ 3,500 രൂപയും തൽക്കാൽ വിഭാഗത്തിന് 6000 രൂപയുമായിരിക്കും പുതുക്കിയ ഫീസ്. നഷ്‍ടപ്പെടുകയോ കേടാകുകയോ ചെയ്ത പാസ്പോർട്ടിന് പകരം 36 പേജുള്ള പുതിയത് ലഭിക്കാൻ സാധാരണ വിഭാഗത്തിൽ 5000 രൂപയും തൽക്കാൽ വിഭാഗത്തിൽ 7500 രൂപയും അടയ്ക്കണം. 60 പേജുള്ളതാണെങ്കിൽ അത് യഥാക്രമം 6000 രൂപയും 8000 രൂപയുമാകും.


ജൂലൈ ഒന്നിനോ അതിന് ശേഷമോ സമർപ്പിക്കുന്ന അപേക്ഷകൾക്കാണ് പുതുക്കിയ നിരക്ക് ബാധകമാകുക.

Recent Posts

See All
കേരള ഹൗസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം

ന്യൂ ഡൽഹി, കേരള ഹൗസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം 2026നോടനുബന്ധിച്ച് 21/08/2026 ന് വൈകുന്നേരം 6.30 മുതൽ 9.30 വരെ ഡൽഹിയിലെ വിവിധ മലയാളി സംഘടനകൾക്ക് / കലാസംഘങ്ങൾക്ക് ഭരതനാട്യം, മോഹനിയാട്ടം, കുച്ചിപ്പുടി

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page