ഡൽഹി മലയാളി അസോസിയേഷൻ വികാസ്‌പുരി -ഹസ്തസൽ ഏരിയയുടെ ഓണാഘോഷം

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വികാസ്‌പുരി -ഹസ്തസൽ ഏരിയയുടെ ഓണാഘോഷം ഒക്ടോബർ 4-ാം തീയതി ഞായറാഴ്ച വികാസ്പുരി കേരള സ്കൂളിൽ വച്ച് വൻ ജനാവലിയുടെ സാനിധ്യത്തിൽ നടന്നു.
ഏരിയ ചെയർമാൻ വെങ്കിടാചലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ കേരള ഗവർമെന്റ് അഡിഷണൽ സെക്രട്ടറിയും കേരള ഹൗസ് കൺട്രോളറുമായ ശ്രി ഹരികുമാർ എ എസ് മുഖ്യാതിഥിയായിരുന്നു .

ഡി എം എ പ്രസിഡന്റ് ശ്രി കെ രഘുനാഥ് സമ്മേളനം ഉൽഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ശ്രി ശ്രീകുമാർ പിള്ള സ്വാഗതം പ്രസംഗം നടത്തി, ഡി എം എ വൈസ് പ്രസിഡന്റ് ശ്രി കെ ജി രാഘുനാഥൻ നായർ മുഖ്യ പ്രഭാഷണം നടത്തി, മുനിസിപ്പൽ കൗൺസിലർ ശ്രി ഹരീഷ് ഒബ്‌റോയ്, ഏരിയ ട്രെഷറർ ശ്രി ജയന്ത് ജയദേവൻ,

വനിതാ വിഭാഗം ആൻഡ് കൾച്ചറൽ കൺവീനർ , ശ്രീമതി സിന്ധു അനിൽ എന്നിവർ ആശംസ പ്രസംഗം നടത്തി. സെന്റ് തോമസ് മലങ്കര കത്തോലിക്ക ചർച് വികാരിയച്ചൻ റെവ ഫാദർ വിനയാനന്ദ് ഒഐസി ഓണ സന്ദേശം നൽകി . , ഓണാഘോഷ കമ്മിറ്റി കൺവീനർ ശ്രി അനിൽകുമാർ നന്ദി പ്രകാശനം നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു . കേരളാ സ്കൂൾ വികാസ്പുരി മാനേജർ ശ്രി രാജശേഖരൻ നായർ, SNDP യോഗം കൗൺസിൽ മെമ്പർ ശ്രി കെ പി പ്രകാശ് , വീകാസ്പുരി കേരളാ സ്കൂൾ ട്രെഷറർ, NSS വികാസ്പുരി സെക്രട്ടറി ശ്രി സുരേഷ് കുമാർ , മുതിർന്ന ഡി എം എ മെമ്പർ ശ്രി RMS നായർ , മലയാള ഭാഷാപഠനകേന്ദ്രം അദ്ധ്യാപികമാർ , പൂക്കള മത്സര വിജേതാക്കൾ തുടങ്ങിയവരെ ആദരിച്ചു,

ചെണ്ടമേളം,താലപ്പൊലി , വിവിധ കലാപരിപാടികൾ , ഓണ സദ്യ എന്നിവ ഓണാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി.





Comments