top of page

ഓണപ്പൂക്കളങ്ങളുടെ വർണ വിസ്മയം ഡിഎംഎ പൂക്കള മത്സരം അരങ്ങേറി

  • P N Shaji
  • 53 minutes ago
  • 1 min read

ന്യൂ ഡൽഹി: ഗൃഹാതുരത്വമുണർത്തുന്ന ഓണപ്പൂക്കളങ്ങളുടെ വർണ വിസ്മയം ഡിഎംഎ - വിവാ എഡ്യൂക്കേഷൻ പൂക്കളമത്സരം ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറി. ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്‌ഘാടന യോഗത്തിൽ സാംസ്കാരിക മന്ത്രാലയം ഡയറക്ടർ അനീഷ് പി രാജൻ ഭദ്രദീപം കൊളുത്തി മത്സരം ഉദ്‌ഘാടനം ചെയ്തു.

1st Prize: DMA R K Puram Area
1st Prize: DMA R K Puram Area

ഡിഎംഎ ഉപദേശക സമിതി അംഗം ബാബു പണിക്കർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ കെ വി മണികണ്ഠൻ, പൂക്കളം കമ്മിറ്റി കൺവീനറും അഡീഷണൽ ജനറൽ സെക്രട്ടറിയുമായ പി എൻ ഷാജി, ജോയിന്റ് കൺവീനർ ഡി ജയകുമാർ, വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു, അഡീഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ സംസാരിച്ചു.


പട്ടേൽ നഗർ, ഉത്തം നഗർ - നവാദ, ഛത്തർപൂർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, വിനയ് നഗർ - കിദ്വായ് നഗർ, ദ്വാരക, സൗത്ത് നികേതൻ, അംബേദ്‌കർ നഗർ - പുഷ്പ് വിഹാർ, മോത്തിനഗർ - രമേശ് നഗർ, കരോൾ ബാഗ് - കണാട്ട് പ്ലേസ്, ആശ്രം - ശ്രീനിവാസ്പുരി, ജനക് പുരി, വസുന്ധര എൻക്ലേവ്, ദിൽഷാദ് കോളനി, വികാസ്‌പുരി - ഹസ്താൽ, ആയാ നഗർ, ആർ കെ പുരം, ബദർപൂർ, കാൽക്കാജി എന്നീ ഡിഎംഎയുടെ 20 ഏരിയ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

2nd Prize: DMA Vikaspuri - Hastsal Area
2nd Prize: DMA Vikaspuri - Hastsal Area

ആർ കെ പുരം ഏരിയ ഒന്നും, വികാസ്പുരി-ഹസ്താൽ ഏരിയ രണ്ടും, വസുന്ധര എൻക്ലേവ് ഏരിയ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സമ്മാനാർഹർക്ക് യഥാക്രമം 20,001/-, 15,001/-, 10,001/- രൂപയും ട്രോഫിയും ആഗസ്റ്റ് 23-ന് വസുന്ധര എൻക്ലേവ് മഹാരാജ അഗ്രസെൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ 'ചിങ്ങ നിലാവി'ൽ സമ്മാനിക്കും. കൂടാതെ മത്സരത്തിൽ പങ്കെടുത്ത സമ്മാനാർഹരാവാത്ത ടീമുകൾക്ക് 3,000/- രൂപ വീതം പ്രോത്സാഹന സമ്മാനമായും നൽകും.

3rd Prize: DMA Vasundhara Enclave Area
3rd Prize: DMA Vasundhara Enclave Area

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page