ഇന്ന് മാതൃദിനം
- പി. വി ജോസഫ്
- May 12, 2024
- 1 min read
ഓരോരുത്തരുടെയും ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന അമ്മമാരെ ആദരിക്കുന്ന മാതൃദിനമാണ് ഇന്ന്. എല്ലാ വർഷവും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച്ചയാണ് മാതൃദിനമായി കൊണ്ടാടുന്നത്. ഉപാധികളില്ലാതെ അമ്മമാർ ചെയ്തിട്ടുള്ളതും ചെയ്യുന്നതുമായ കരുതലിനും പരിചരണത്തിനും ആദരവും കൃതജ്ഞതയും അർപ്പിക്കാനുള്ള പ്രത്യേകം ദിവസം.
അമ്മമാരെ ഓർക്കാൻ പ്രത്യേകമായി ഒരു ദിവസമെന്തിനെന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. അമ്മമാരോട് അതിക്രൂരത കാട്ടുന്നവരും എങ്ങോട്ടെങ്കിലും തള്ളിവിടുന്നവരും കൂടിവരുന്ന ജനസമൂഹത്തിൽ അമ്മമാരോടുള്ള സ്നേഹത്തിന്‍റെയും അവർ അർഹിക്കുന്ന കരുതലിന്‍റെയും പ്രാധാന്യം എടുത്തുകാട്ടാൻ ഈ ദിനാഘോഷം കുറച്ചെങ്കിലും ഉപകരിക്കും.












Comments