പാസ്പോർട്ട് പൗരത്വ രേഖയല്ല; ട്രാവൽ ഡോക്യുമെന്‍റ് മാത്രം

വിദേശയാത്രക്കും വിദേശത്ത് ഐഡന്‍റിറ്റി കാണിക്കാനും ഉള്ളതാണ് പാസ്പോർട്ട്. അത് പൗരത്വത്തിന്‍റെ പൂർണമായ പ്രൂഫ് ആകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പൗരത്വം തെളിയിക്കാനുള്ള പ്രൂഫായും ഗവൺമെന്‍റിന്‍റെ ആനുകൂല്യങ്ങൾ നേടാനുള്ള യോഗ്യതയായും പാസ്പോർട്ട് ഉപയോഗിക്കാൻ കഴിയുമോയെന്ന ജനങ്ങളുടെ ആശയക്കുഴപ്പം ദൂരീകരിക്കാനാണ് ഔദ്യോഗിക വിശദീകരണം.
ബയോമെട്രിക് വിവരങ്ങളും സുരക്ഷാ ഫീച്ചറുകളും അടങ്ങിയ ഇലക്ട്രോണിക് ചിപ്പ് പതിപ്പിച്ച ഇ-പാസ്പോർട്ടാണ് ഇപ്പോൾ ലഭിക്കുക. രാജ്യത്ത് 545 പാസ്പോർട്ട് സേവാ കേന്ദ്രങ്ങളുണ്ട്. ഈ വർഷം 20 പുതിയ കേന്ദ്രങ്ങൾ തുറക്കും. ഒരു പതിറ്റാണ്ടു കൊണ്ട് വിപുലീകരണം ആറ് മടങ്ങാണ് വർധിച്ചത്.
2027 ആകുമ്പോഴേക്കും എല്ലാ ലോക്‌സഭാ നിയോജക മണ്ഡലങ്ങളിലും പാസ്പോർട്ട് സേവാ കേന്ദ്രം ഉണ്ടെന്ന് ഉറപ്പാക്കും.
പാസ്പോർട്ടിന് അപേക്ഷ നൽകി അഞ്ച് ദിവസത്തിനകം ലഭ്യമാകുന്ന തരത്തിൽ പ്രോസസിംഗ് സമയം കുറച്ചു. സാങ്കേതികവിദ്യയിലെ പുരോഗതിയുടെ ഫലമായി പാസ്പോർട്ട് സേവാ കേന്ദ്രയിൽ അപേക്ഷകൻ 45 മിനിട്ട് ചെലവഴിച്ചാൽ മതി.




Comments