ആഷ്‍ലെ ക്ലെയറിന് കടിഞ്ഞൂൽ; മസ്ക്കിന് പതിമൂന്നാമൻ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 17
- 1 min read

മസ്ക്കിന്‍റെ പതിമൂന്നാമത്തെ കുഞ്ഞ് അഞ്ച് മാസം മുമ്പ് പിറന്നു. ഗ്രന്ഥകർത്താവും ഇൻഫ്ലുവൻസറുമായ ആഷ്‍ലെ ക്ലെയറാണ് കുഞ്ഞിന്‍റെ അമ്മ. മക്കളെക്കൊണ്ട് മതിവരാത്ത മസ്ക്കിന് 52 വയസ്സാണ് പ്രായം. തന്‍റെ കുഞ്ഞുങ്ങളെ ഇനിയും പ്രസവിക്കണമെന്ന് മസ്ക്ക് അവരോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്. 26 കാരിയായ ആഷ്‍ലെ മസ്ക്കിന്‍റെ കുഞ്ഞിനെ ഗർഭം ധരിക്കാനും പ്രസവിക്കാനും അഞ്ച് വർഷമായി പ്ലാൻ ചെയ്യുകയായിരുന്നു എന്നാണ് പറയുന്നത്.
അഞ്ച് മാസം പ്രായമായ തന്‍റെ കടിഞ്ഞൂൽ കുഞ്ഞിന്‍റെ പിതാവ് മസ്ക്കാണെന്ന് കഴിഞ്ഞ ദിവസമാണ് ആഷ്‍ലെ വെളിപ്പെടുത്തിയത്. ടാബ്ലോയിഡ് മാധ്യമങ്ങൾ ഉടനെ വെളിപ്പെടുത്താൻ ഇടയുണ്ടെന്ന് മനസ്സിലാക്കിയാണ് ആഷ്‍ലെ ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടത്.
പിതാവെന്ന നിലയിൽ കുഞ്ഞിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നടത്താൻ മസ്ക്കുമായി ആഷ്‍ലെ എഗ്രിമെന്‍റ് തയ്യാറാക്കി വരികയാണ്.
Comentários