top of page

ജീവൻ ജ്യോതി ചർച്ച്, ഹിംഗൻഘട്ട് — അധ്യാപകദിനാഘോഷം

ന്യൂസ് ബ്യൂറോ
13 hours ago
1 min read

വിജ്ഞാനവഴിയിൽ കുഞ്ഞുങ്ങൾക്ക് വെളിച്ചമേകുന്ന അധ്യാപകരെ ആദരിച്ചുകൊണ്ട് ഹിംഗൻഘട്ട് ജീവൻ ജ്യോതി ദേവാലയത്തിൽ ഈ വർഷത്തെ അധ്യാപകദിനം ഭക്തിസാന്ദ്രവും വർണ്ണാഭവുമായി ആഘോഷിച്ചു. കാറ്റിസം ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങുകളിൽ ഇടവകാംഗങ്ങളും വിദ്യാർത്ഥികളും ഒത്തുചേർന്നു.

പരിശുദ്ധ കുർബാനയോടെയാണ് ആഘോഷപരിപാടികൾ ആരംഭിച്ചത്. തുടർന്ന് നടന്ന പ്രത്യേക പ്രാർത്ഥനയിൽ, കുട്ടികളുടെ വളർച്ചയ്ക്കായി സമർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന എല്ലാ അധ്യാപകരെയും പ്രത്യേകം ഓർത്തു പ്രാർത്ഥിച്ചു.

തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കായി മനോഹരമായ കലാപരിപാടികളും ഗാനങ്ങളും അവതരിപ്പിച്ചു. അധ്യാപകരുടെ നിസ്വാർത്ഥ സേവനങ്ങൾക്ക് നന്ദി അർപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾ സ്നേഹോപഹാരങ്ങളും ആശംസാ കാർഡുകളും കൈമാറി. വികാരിയച്ചനും സഭാ പ്രതിനിധികളും അധ്യാപകരുടെ ത്യാഗനിർഭരമായ ശുശ്രൂഷയെ അഭിനന്ദിക്കുകയും കുട്ടികൾക്ക് ജീവിതമൂല്യങ്ങൾ പകർന്നുനൽകുന്നതിൽ അവർ വഹിക്കുന്ന പങ്കിനെ പ്രകീർത്തിക്കുകയും ചെയ്തു.


6 Comments

Rated 0 out of 5 stars.
No ratings yet

Add a rating
Sevasadan Lawrence
13 hours ago
Rated 5 out of 5 stars.

We are proud of you teachers....

Like

Sevasadan Lawrence
13 hours ago
Rated 5 out of 5 stars.

Good

Like

Dwarka F D
13 hours ago
Rated 5 out of 5 stars.

Very good

Like

Dwarka F D
13 hours ago
Rated 5 out of 5 stars.

Keep it up teachers

Like

Prachodana Mission Animation Centre
13 hours ago
Rated 5 out of 5 stars.

Happy Teacher's Day

Like
bottom of page