top of page

കുട്ടികളിലെ പഠന വൈകല്യവും ഹോമിയോപതിയിലെ പരിഹാര മാർഗങ്ങളും

  • റെജി നെല്ലിക്കുന്നത്ത്
  • Jun 14, 2024
  • 1 min read

Dr. Sindhu Mary Jacob, Senior Consultant, Homoeopathy

ഇന്ത്യയിലെ പ്രൈമറി സ്കൂൾ കുട്ടികളിൽ, ഡിസ്ലെക്സിയ, ഡിസ്ഗ്രാഫിയ, ഡിസ്കാൽക്കുലിയ എന്നിവയുടെ വ്യാപനം യഥാക്രമം 11.2%, 12.5%, 10.5% എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,476 കുട്ടികളിൽ നടത്തിയ ഒരു പഠനത്തിൽ, ഗണിതശാസ്ത്ര വൈകല്യത്തിൻ്റെ വ്യാപനം 3.6% ഉം വായനാ വൈകല്യം 2.2% ഉം ആയിരുന്നു. ഈ വൈകല്യങ്ങൾ മരുന്നുകൾ മുഖേന പരിഹരിക്കാൻ കഴിയുകയില്ല. ഹോമിയോപ്പതി ചകിൽത്സ ഇതിനു പരിഹാരം നിർദേശിക്കുന്നുണ്ട് .


കുട്ടികളിൽ കണ്ടു വരുന്ന ഇത്തരം ലക്ഷണങ്ങൾ എത്രയും വേഗം വിദഗ്ദ്ധ ഹോമിയോ ചികിത്സ ചെയുന്ന ഡോക്ടറുടെ നിർദേശങ്ങൾ അനുസരിക്കുന്ന തിലൂടെ പരിഹരിക്കാവുന്നതാണ് . ക്ലാസ്സ്‌റൂമിൽ വിദ്യർത്ഥി യുടെ പെരുമാറ്റം പഠന മേഖലയിൽ കാണിക്കുന്ന അനാസ്ഥ പരീക്ഷ യിൽ മാർക്ക് കുറയുക എന്നിവ ശിക്ഷിക്കുന്നതിനു പകരം മാനസിക വികാസത്തിനായി പരിശീലനങ്ങളും ഹോമിയോപ്പതി മരുന്നുകളും ആണ് നൽകേണ്ടത് .


അദ്ദ്യാപകർ ഈ വൈകല്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം . കുട്ടികൾ വളരുമ്പോൾ അവരിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ അത് നല്ലതും ചീത്തയും തിരിച്ചറിയാൻ അദ്ധ്യാപകർക്ക് കഴിയും,

ഡിസ്ലെക്സിയ എന്നത് സ്പെല്ലിഗ് പഠിക്കാൻ കഴിയാതെ വരുമെന്ന അവസ്ഥ ആണ് , സാധാരണ കുട്ടികൾ എളുപ്പത്തിൽ പഠിക്കുമ്പോൾ ഈ വൈകല്യം ഉള്ള കുട്ടികൾ വാക്കുകൾ എഴുതുവാനും ഓര്മിക്കുവാനും സമയം കൂടുതൽ എടുക്കുന്നു. തെറ്റുകൾ വരുത്തുന്നു . ഇതിനു ശിക്ഷ നൽകുമ്പോൾ അവരിൽ ഭയം ഉടലെടുക്കുന്നു. അങ്ങിനെ അന്തർമുഖരായി തീരുന്നു.ഡിസ്ഗ്രാഫിയ, ഡിസ്കാൽക്കുലിയ എന്നിവയും ഈ രീതിയിൽ തന്നേ കുട്ടികളെ മാനസിക സമ്മർദ ത്തിൽ എത്തിക്കുന്നു. കണക്കു ചെയ്യാൻ കഴിയാതെ വരിക, ഗുണന പട്ടിക മന പദമാക്കാൻ കഴിയാതെ വരിക ഇതൊക്കെ വൈകല്യ മാണെന്ന് മനസിലാക്കി വിദഗ്ത ചികിത്സ ഒരു ഹോമിയോപ്പതി ഡോക്ടറുടെ മേൽനോട്ടത്തിൽ നടത്തേണ്ടതാണ് . ഇതിനോടൊപ്പം ഒക്കുപ്പേഷണൽ തെറാപ്പി ബിഹേവിയറൽ തെറാപ്പി എന്നിവ ഉൾ പെടുത്താൻ ശ്രധി ക്കണം .


കേന്ദ ഗവണ്മെന്റ് ഒരു ഗവേഷണ സ്ഥാപനം സ്ഥാപിച്ചു ഇതിനായി പല പഠനങ്ങളും നടത്തുന്നുണ്ട്. ബാലഡോണാ, സീന, ട്രെൻഡുല. ലൈ കോ പോഡിയം , സൈലിഷ്യ എന്നിവ ഇതിനു ള്ള പ്രധാന മരുന്നുകൾ ആണ്. 6 മുതൽ 12 മാസം വരെ മരുന്നുകൾ ഉപയോഗിക്കേണ്ടതാണ് .

Recent Posts

See All
പ്രവാസിസമൂഹം ഏറ്റെടുത്ത നോര്‍ക്ക കെയര്‍ പദ്ധതിആരുമാസത്തിനകം ക്ലെയിമിനത്തില്‍ നല്‍കിയത് 190 കോടി രൂപ (19000 പേര്‍ക്ക്)

പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയര്‍ നിലവില്‍ വന്ന് ആറു മാസങ്ങള്‍ക്കകം 19,000 ത്തോളം പോളിസി ഉടമകള്‍ക

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page