top of page

മലിനീകരണം; ഇന്ത്യൻ നഗരങ്ങൾ ടോപ്പ്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 11
  • 1 min read
ree

ലോകത്ത് ഏറ്റവും മലിനീകരണം കൂടിയ 20 നഗരങ്ങളിൽ 13 എണ്ണവും ഇന്ത്യയിലാണ്. അവയിൽ ആസ്സാമിലെ ബിർണിഹാട്ട് ആണ് ഏറ്റവും മുന്നിൽ. സ്വിസ്സ് എയറിന്‍റെ എയർ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ IQ എയർ പുറത്തുവിട്ട വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. തലസ്ഥാന നഗരങ്ങളിൽ ഡൽഹിയാണ് മുന്നിൽ. മലിനീകരണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാമതാണ്. 2023 ൽ ഇന്ത്യ മൂന്നാമതായിരുന്നു.


എയർ ക്വാളിറ്റി ഡാറ്റയുടെ കാര്യത്തിൽ ഇന്ത്യ പുരോഗതി കാട്ടുന്നുണ്ടെന്നും, എന്നാൽ പര്യാപ്‍തമായ നടപടികൾ ഉണ്ടാകുന്നില്ലെന്നും WHO യുടെ മുൻ ചീഫ് സയന്‍റിസ്റ്റും, ആരോഗ്യ വകുപ്പ് ഉപദേഷ്‍ടാവുമായ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page