top of page

ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖല വാർഷിക പൊതുസമ്മേളനവും വിഷു ഗ്രാമോത്സവും നടത്തി

  • റെജി നെല്ലിക്കുന്നത്ത്
  • May 8, 2024
  • 1 min read


ree

ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖല വാർഷിക പൊതുസമ്മേളനവും വിഷു ഗ്രാമോത്സവവും 05/05/24, ഞായറാഴ്ച ആർ കെ പുരം കേരള സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.


ree

മേഖലാ അധ്യക്ഷൻ വി എസ് സജീവ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുസമ്മേളനത്തിൽ, 2023-24 വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌, സംഘടനാ റിപ്പോർട്ട്‌, വരവ് ചിലവ് കണക്ക് എന്നിവ അവതരിപ്പിച്ചു.

തുടർന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ പി കെ സുരേഷ് മേഖലയുടെ 2024-25 വർഷത്തേക്കുള്ള 35 പേരടങ്ങിയ പുതിയ മേഖലാ സമിതിയുടെ പ്രഖ്യാപനം നിർവഹിച്ചു. ദക്ഷിണ മദ്ധ്യ മേഖലാ അധ്യക്ഷനായി വി എസ് സജീവ് കുമാർ , ജനറൽ സെക്രട്ടറിയായി ഗിരീഷ് നായർ, ഓർഗനൈസിങ് സെക്രട്ടറിയായി ഹരീഷ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിൽ ബാലഗോകുലം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് രക്ഷാധികാരി ബാബു പണിക്കർ, സഹ രക്ഷാധികാരി കെ വി രാമചന്ദ്രൻ,ഉപാധ്യക്ഷൻ ബിനോയ്‌ ബി ശ്രീധരൻ, ഓർഗനൈസിങ് സെക്രട്ടറി അജികുമാർ, സെക്രട്ടറി യു ടി പ്രകാശ്, മീഡിയ കോർഡിനേറ്റർ സുഭാഷ് ഭാസ്കർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തുടർന്ന് നടന്ന വിഷു ഗ്രാമോത്സവം കേരള എഡ്യൂക്കേഷൻ സൊസൈറ്റിആർ കെ പുരം ചെയർമാൻ കെ പി മേനോൻ കൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്ഘാടനം ചെയ്തു. വിഷുക്കണി ദർശനവും, ചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്ക്‌ വിഷു കൈനീട്ടവും നൽകിയതിനുശേഷം

മേഖലയിലെ 12 ബാലഗോകുലങ്ങളിലെ കുട്ടികളും ഗോകുല ബന്ധുക്കളും അണിയിച്ചൊരുക്കിയ വിവിധങ്ങളായ കലാപരിപാടികളോടെ വിഷു ഗ്രാമോത്സവം വിപുലമായി ആഘോഷിച്ചു. ചടങ്ങിൽ എൻ വേണുഗോപാൽ മുഖ്യാതിഥിയായിരുന്നു. 500 ഓളം ഗോകുല ബന്ധുക്കൾ പങ്കെടുത്ത ചടങ്ങിന് ശേഷം വിഭവ സമൃദ്ധമായ വിഷു സദ്യയും ഒരുക്കിയിരുന്നു. ആഘോഷപരിപാടികൾ വിഷുസദ്യയോടെ സമാപിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page