top of page

മുനീർക്കയിലെ മുനീർ ആരാണ്?

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 19
  • 1 min read

ഡൽഹിയിലെ സ്ഥലനാമങ്ങളിൽ വേറിട്ടു നിൽക്കുന്ന പേരാണ് മുനീർക്ക. പതിനഞ്ചാം നൂറ്റാണ്ടിൽ ഡൽഹിയിലെ ലോദി ഭരണകാലത്തെ ലാൻഡ് അഡ്‌മിനിസ്ട്രേറ്റർ ആയിരുന്ന മുനീർ ഖാന്‍റെ പേരിൽ നിന്നാണ് മുനീർക്കയുടെ ഉത്ഭവം. ഇപ്പോഴത്തെ മുനീർക്ക, വസന്ത് വിഹാർ, JNU ക്യാമ്പസ്, ആർ.കെ പുരം മുതലായ ഏരിയകൾ ഉൾപ്പെടുന്ന വിശാലമായ കൃഷിയിടമായിരുന്ന മേഖല അദ്ദേഹത്തിന്‍റെ അധീനതയിൽ ആയിരുന്നു. നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ മുനീർ ഖാൻ എന്ന പേര് ലോപിച്ചാണ് മുനീർക്ക എന്നായത്.


ഭീമമായ കടബാധ്യതകളിൽ പെട്ടുപോയ മുനീർ ഖാൻ പിന്നീട് ഈ പ്രദേശമാകെ ചൗധരി രുധ് സിംഗ് ടോക്കസിന് കൈമാറുകയായിരുന്നു. ടോക്കസ് കുടുംബാധിപത്യത്തിന് കീഴിലാണ് മുനീർക്ക വിശാലമായ പാർപ്പിട കേന്ദ്രമായി വികസിച്ചത്. കാലം പുരോഗമിച്ചതോടെ മുനീർക്ക ഒരു വിശാലമായ അർബൻ വില്ലേജായി വികസിച്ചു.


ഇന്ന് മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെയും വിവിധ രംഗങ്ങളിൽ ജോലി ചെയ്യുന്നവരുടെയും ഇഷ്‍ട താവളമാണ് അത്. ഡൽഹിയുടെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് വാടക കുറവും സൗത്ത് ഇന്ത്യൻ സാധനങ്ങളുടെയും ഭക്ഷ്യ വിഭവങ്ങളുടെയും സുലഭതയും, JNU എന്ന ലോകോത്തര സർവ്വകലാശാലയുടെ സാമീപ്യവും മറ്റുമാണ് മലയാളികൾ ഉൾപ്പെടെയുള്ള വിവിധ വിഭാഗം ആൾക്കാരെ മുനീർക്കയിലേക്ക് ധാരാളമായി ആകർഷിക്കുന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page