ഡി എം എ വികാസ്പുരി ഹസ്തൽ ഏരിയയുടെ ഫുട്ബോൾ കോച്ചിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷം നടത്തി .

ന്യൂ ഡൽഹി - ഡി എം എ വികാസ്പുരി ഹസ്തൽ ഏരിയയുടെ ഫുട്ബോൾ കോച്ചിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷം നടത്തി . നവംബർ ഒന്നിന് വികാസ്പുരി ഹോളി ഇന്നസെന്റ്സ് സ്കൂളിൽ നടന്ന ചടങ്ങിൽ ഡി എം എ വൈസ് പ്രസിഡന്റ് ശ്രി രഘുനാഥൻ നായർ കെ ജി , ഏരിയ ചെയർമാൻ വെങ്കിടാചലം , വനിതാ വിഭാഗം കൺവീനർ സിന്ധു അനിൽ, ജോയിന്റ് സെക്രട്ടറി ശരണ്യ നായർ, സ്പോർട്സ് അഡ്വൈസർ Dr അജിത് കുമാർ, യൂത്ത് വിങ് ജോയിന്റ് കൺവീനർ രോഹിത്. ആർ. നായർ ,എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ അനിൽ കുമാർ, ബിനിമോൾ എന്നിവർ കൂടാതെ മുതിർന്ന അംഗങ്ങൾ , കോച്ചിങ്ങിൽ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷ കർത്താക്കൾ എന്നിവർ പങ്കെടുത്തു.

വളരെ വീറോടും വാശിയോടും കൂടി ഫുട്ബോൾ മത്സരങ്ങൾ നടന്നു , കുട്ടികൾക്കായുള്ള ക്വിസ് പ്രോഗ്രാമും നടത്തി. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്കും പങ്കെടുത്ത എല്ലാ കുട്ടികൾക്കും , പ്രോമിനെൻസ് അക്കാഡമി സ്പോൺസർ ചെയ്ത സമ്മാനങ്ങൾ നൽകി.




Comments