top of page
ഡൽഹി മലയാളി വാർത്തകൾ


മാതാവിന്റെ ജനന തിരുനാൾ ആഘോഷം നാളെ
ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ മാതാവിന്റെ ജനന തിരുനാൾ സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 11 മണിക്ക് ആർ കെ പുരം സെക്ടർ രണ്ടിലെ സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ് . ആഘോഷമായ ദിവ്യബലി, നേര്ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും .


എൻ.എസ്.എസ് ഡൽഹി വികാസ്പുരി കരയോഗം ഓണാഘോഷവും കുടുംബ സംഗമവും സെപ്റ്റംബർ 6-ന്
ഡൽഹി: നായർ സർവീസ് സൊസൈറ്റി (NSS) ഡൽഹി വികാസ്പുരി കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ 'ഓണം 2026' ആഘോഷവും കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. 2026 സെപ്റ്റംബർ 6 ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ വികാസ്പുരി കേരള സ്കൂളിൽ വെച്ചാണ് പരിപാടികൾ നടക്കുന്നത്. പ്രധാന പരിപാടികൾ: പൂക്കളം, ഭദ്രദീപം കൊളുത്തൽ, പ്രാർത്ഥന, ആചാര്യ വന്ദനം, പൂജ ഡാൻസ്, സാംസ്കാരിക സമ്മേളനം, വിദ്യാഭ്യാസ മികവിനുള്ള അവാർഡ് ദാനം (Awards for Educational Excellence '26) ഗാനമേള: വൈകുന്നേരം 6.30 മുതൽ 8.30 വരെ ഡൽഹി ശ


ക്ലാസ് മുറിക്കപ്പുറവും ജീവിക്കുന്ന അധ്യാപകൻദേശീയ അധ്യാപക ദിനം: ഒരു ജീവിതത്തെ മാറ്റിമറിക്കുന്ന നിശ്ശബ്ദ ശക്തിയെ ഓർക്കുമ്പോൾ
പി. ആർ. നരിമാൻ, ഡൽഹി ക്ലാസ് മുറികൾ ഒരുനാൾ ഒഴിയും. ബോർഡിലെ അക്ഷരങ്ങൾ മായും. പരീക്ഷാ പേപ്പറുകൾ മറവിയിലാകും. പക്ഷേ ഒരു നല്ല അധ്യാപകൻ ഒരിക്കലും നമ്മുടെ ഉള്ളിൽനിന്ന് മായുകയില്ല. ജീവിതത്തിന്റെ ഏതെങ്കിലും വഴിത്തിരിവിൽ, വർഷങ്ങൾക്കുമുമ്പ് കേട്ട ഒരു ശബ്ദം വീണ്ടും ഉള്ളിൽ ഉയരും: “ഭയപ്പെടേണ്ട, നിനക്ക് കഴിയും.” അതാണ് അധ്യാപകന്റെ യഥാർത്ഥ അത്ഭുതം. ഏതാനും വർഷങ്ങൾ മാത്രം നമ്മോടൊപ്പം ഉണ്ടായിരുന്ന ഒരാൾക്ക്, ഒരു ജീവിതകാലം മുഴുവൻ നമ്മോടൊപ്പം ജീവിക്കാനാകുന്നു. സെപ്റ്റംബർ 5, ഡോ. എസ്. രാധാകൃഷ്ണന്റെ ജ


ഡൽഹിയിൽ മഴ വ്യാപകം: വെള്ളക്കെട്ടിൽ മുങ്ങി വിമാനത്താവളം
ന്യൂഡൽഹി: വ്യാപകമായി പെയ്ത കനത്ത മഴയിൽ തലസ്ഥാന നഗരവും പരിസരപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീണ്ടുനിന്നു. വിമാനത്താവളങ്ങളിലെ വെള്ളക്കെട്ട് മൂലം ഇറങ്ങാൻ കഴിയാതെ നിരവധി വിമാനങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് തിരിച്ചുവിട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരക്കും നാലരക്കുമിടയിൽ ഒമ്പത് വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. ജയ്പ്പൂർ, ലക്നോ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് തിരിച്ചുവിട്ടത്. ബാംഗ്ലൂരിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ആകാശ എയർ വിമാനം ലക്ന


മയൂർ വിഹർ ഫേസ് -1 സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുന്നാളിന് കൊടിയേറി
ഡൽഹി മയൂർ വിഹർ ഫേസ് -1 സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുന്നാളിന് തുടക്കം കുറിച്ച് കൊണ്ട് ഫോറോന വികാരി ഫാ. അനൂപ് മഠത്തിപ്പറമ്പിൽ കോടിയേറ്റ് നടത്തുന്നു. വികാരി ഫാ. ആൽബർട്ട് ഭരണികുളങ്ങര, ട്രസ്റ്റി മാരായ വർഗീസ് ജോസഫ്, പോളി വർഗീസ് തിരുന്നാൾ കൺവീനർമാരായ ജോണി ക്കുട്ടി സി. എ, ഷാജി അഗസ്റ്റിൻ എന്നിവർ സമീപം,


ഡൽഹി മഹാവീർ എൻക്ലേവിൽ ജന്മാഷ്ടമി ആഘോഷിച്ചു
ബാലഗോകുലം ഡൽഹി ദക്ഷിണ മദ്ധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലം 04/09/25, വെള്ളിയാഴ്ച , മഹാവീർ എൻക്ലേവ്, ദ്വാരക അയ്യപ്പക്ഷേത്രത്തിൽ വച്ച് ഭജന ഉറിയടി, ഗോപികാനൃത്തം, പ്രഭാഷണം, ദിവസ പൂജ തുടങ്ങി പരിപാടികളോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു. ആഘോഷപരിപാടികൾ ബാലഗോകുലം ഡൽഹി എൻസിആർ സഹരക്ഷാധികാരി മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി ഡോ. ശിവപ്രസാദ്, സഹ രക്ഷാധികാരി, ബാലഗോകുലം ഡൽഹി എൻ സി ആർ & ഡൽഹി യൂണിവേഴ്സിറ്റി മലയാള വിഭാഗം മേധാവി, ജന്മാഷ്ടമി സന്ദേശം നൽകി ശ്രീകൃഷ്ണ അവതാരം ജനനം മുതൽ


ഡൽഹിയിൽ സെപ്റ്റംബർ 11 വെള്ളിയാഴ്ച്ച പൊതു അവധി
BRICS ഉച്ചകോടി മുൻനിർത്തി ഡൽഹിയിൽ സെപ്റ്റംബർ 11 വെള്ളിയാഴ്ച്ച പൊതു അവധി പ്രഖ്യാപിച്ചു. ഡൽഹി ഗവൺമെന്റിന് കീഴിൽ വരുന്ന സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമാണ് അവധി. സെപ്റ്റംബർ 12, 13 ശനി, ഞായർ ദിവസങ്ങളിലാണ് ഭാരത് മണ്ഡപത്തിൽ BRICS സമ്മേളനം നടക്കുക. അതിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് അവധി. കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും അടുത്ത വെള്ളിയാഴ്ച്ച അവധിയായിരിക്കും. റഷ്യൻ പ്രസിഡന്റും ചൈനീസ് പ്രസിഡന്റും ഉൾപ്പെടെ 26 രാഷ്ട്രത്തലവന്മാർ ഉച്ചകോടി സമ്മ


ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് നടത്തിയ വാർഷിക ഉപന്യാസ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു
ന്യൂഡൽഹി: 172-ാമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീനാരായണ കേന്ദ്ര ഡൽഹിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി 2026 ഓഗസ്റ്റ് 23-ന് സംഘടിപ്പിച്ച വാർഷിക ഉപന്യാസ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. മലയാളം – ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം Anju Raj — Kerala School, Mayur Vihar നേടി. രണ്ടാം സ്ഥാനം Parvana S Ranj


ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ഓണാഘോഷം
ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ഓണാഘോഷം നടത്തി . സെക്ടർ 12 ലെ ഹോളി ചൈൽഡ് ഓക്സിലിയം സ്കൂളിൽ വച്ചാണ് നടന്നത് . മാതൃവേദി അവതരിപ്പിച്ച ഓണപ്പാട്ട് ദിവ്യബലി. ഓണാഘോഷപരിപാടികൾ, വിവിധ കലാ കായികമത്സരങ്ങൾ , സമ്മാനദാനം , ഓണസദ്യ എന്നിവ ഉണ്ടായിരുന്നു.


മയൂർ വിഹാർ ഫേസ്–1 സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാൾ
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്–1 സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളിന് സെപ്റ്റംബർ 4-ന് തുടക്കമാകും. അന്ന് വൈകുന്നേരം 7 മണിക്ക് തിരുനാൾ കൊടിയേറ്റ് മയൂർ വിഹാർ ഫേസ്–3 അസംഷൻ ഫൊറോനാ പള്ളി വികാരി റവ. ഫാ. അനൂപ് മഠത്തിപ്പറമ്പിൽ നിർവഹിക്കും. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, വചനശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. സെപ്റ്റംബർ 5 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും അനുബന്ധ തിരുക്കർമ്മങ്ങൾക്കും മോത്തിയാഖാൻ പള്ളി വികാരി റവ. ഫാ. അരുൺ മഠത്തിപ്പറമ്പിൽ ന


ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് തയ്യാറെടുത്തു ബാലഗോകുലം നാളെ (4.9.26) മഹാശോഭായാത്രകൾ
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഡൽഹി എൻ സി ആറിലെ വിവിധ പ്രദേശങ്ങളിൽ ശ്രീകൃഷ്ണജയന്തി - ബാലദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നാളെ (4.09.2026) മഹാശോഭായാത്രകൾ നടത്തും. ശ്രീകൃഷ്ണ ഗോപിക വേഷം ധരിച്ച നൂറുകണക്കിന് ബാലികാബാലന്മാർ, താലപ്പൊലി, നിശ്ചലദൃശ്യങ്ങൾ, ചെണ്ടമേളം, കാവടിയാട്ടം, അമ്മൻകുടം, ഉറിയടി ഭക്തി പ്രഭാഷണം, കലാസാംസ്കാരിക സമ്മേളനം എന്നിവയും നടത്തും. ദക്ഷിണ ഡൽഹി മേഖലയിലെ നന്ദനം കാർവർണ്ണൻ ബാലഗോകുലങ്ങൾ സംയുക്തമായി നടത്തുന്ന മഹാശോഭായാത്ര പുഷ്പവിഹാർ സെക്ടർ 1ലെ ശിവശക്തി മന്ദിറിൽ നി


ഉള്ളിവില പിടിച്ചുനിർത്തും : ഡൽഹിക്ക് കേന്ദ്രവക 1000 മെട്രിക് ടൺ
ഡൽഹിയിൽ 1000 മെട്രിക് ടൺ ഉള്ളി കേന്ദ്രത്തിന്റെ വക സപ്ലൈ ചെയ്യും. കിലോക്ക് 35 രൂപ തോതിൽ ന്യായവില ഷോപ്പുകളിലും മൊബൈൽ വാനുകളിലുമാണ് വിൽപ്പന നടത്തുക. മുഖ്യമന്ത്രി രേഖാ ഗുപ്തയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തലസ്ഥാന നഗരിയിൽ ഉള്ളിയുടെ ലഭ്യത കുറയുന്നുവെന്നും വില കുത്തനെ ഉയരുന്നുവെന്നുമുള്ള ആശങ്ക പരിഹരിക്കാനാണ് നീക്കം. ന്യായവില ഷോപ്പുകളിലെ വിൽപ്പനക്ക് പുറമെ നഗരത്തിലെ ഓരോ ജില്ലയിലും മൊബൈൽ വാനിലും വിൽപ്പന നടക്കും. സ്ഥിതിഗതികൾ നിരീക്ഷിക്കുമെന്നും വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക


മയൂർ വിഹാർ ശാഖയുടെ ഗുരുദേവ ജയന്തി
ന്യൂ ഡൽഹി: ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഡൽഹി യൂണിയന്റെ കീഴിലെ മയൂർ വിഹാർ ശാഖാ നമ്പർ 4351-ന്റെ ആഭിമുഖ്യത്തിൽ 172-ാമത് ഗുരുദേവ ജയന്തി ആഘോഷിച്ചു. ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിലെ കാർത്യായനി ഓഡിറ്റോറിയമായിരുന്നു വേദി. മയൂർ വിഹാർ ശാഖാ പ്രസിഡന്റ് എസ് കെ കുട്ടി അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ പ്രസിഡന്റ് ടി എസ് അനിൽ ചടങ്ങുകൾ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡൽഹി സർക്കാരിന്റെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ അരുൺ കുറുവത്ത് വേണുഗോപാൽ മുഖ


ഗുരുദേവ ജയന്തി ആഘോഷം
ന്യൂഡൽഹി: SNDP ശാഖാ യോഗം 4456 ഹരിനഗർ ശാഖയുടെ ആഭിമുഖ്യത്തിൽ 172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 10.30 ന് ശാഖ പ്രസിഡണ്ട് ശ്രീ .പ്രദീപ് കുമാർ പതാക ഉയർത്തി. തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങ് യൂണിയൻ സെക്രട്ടറി ശ്രീ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ചതയ പ്രാർത്ഥനയും ഭക്തിനിർഭരമായ ചടങ്ങുകളും നടന്നു. ഭദ്രദീപ പ്രയാണവും നഗര പ്രദക്ഷിണത്തിനു ശേഷം ചതയ സദ്യ സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം വിവിധ കലാ-കായിക പരിപാടികളും സംഘടിപ്പിച്ചു. കുട്ടിക


ഡൽഹി SIR: കരട് വോട്ടർ പട്ടിക പുറത്തുവിട്ടു
ഡൽഹിയിലെ തീവ്ര വോട്ടർ ലിസ്റ്റ് പരിഷ്കരണത്തിൽ (SIR) കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചു. ആകെ 1.45 കോടി വോട്ടർമാരുള്ളതിൽ 47 ലക്ഷം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പട്ടികയിൽ 9.75 വോട്ടർമാരാണ് ഉള്ളത്. BLO മാർ വീടുതോറും സന്ദർശിച്ച് പൂരിപ്പിച്ച് ശേഖരിച്ച എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കുകയും ഡിജിറ്റൈസ് ചെയ്യുകയും ചെയ്ത വോട്ടർമാരുടെ പേരുവിവരങ്ങളാണ് പട്ടികയിൽ ഉള്ളത്. ഡൽഹിയിലെ മൊത്തം 14,510,299 വോട്ടർമാരിൽ 67.21 ശതമാനം പേരുടെ വിവരങ്ങളാണ് ഡിജിറ്റൈസ് ചെയ്തത്. സ്ഥലത്ത് ഇല്ലാത്തവർ, സ്ഥലം


ദ്വാരകയിൽ ഓണാഘോഷം
ഓണാഘോഷം തീർന്നിട്ടില്ല: ദ്വാരകയിൽ ആഘോഷം അടുത്ത ഞായറാഴ്ച്ച കേരളത്തിൽ ഓണാഘോഷങ്ങൾക്ക് സമാപനമായെങ്കിലും ഡൽഹിയിൽ ആഘോഷങ്ങൾ തുടരുകയാണ്. ദ്വാരക മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംർ 6 ഞായറാഴ്ച്ച നടക്കും. സെക്ടർ 11 ലെ NSS ഹാളിൽ ആഘോഷപരിപാടികൾ രാവിലെ 8.30 ന് ആരംഭിക്കും. പൂക്കളവും തിരുവാതിര കളിയും മുതൽ ഗെയിമുകളും സാംസ്കാരിക പരിപാടികളും മുതൽ വടംവലി വരെയുള്ള ഓരോ ഇനവും ഏവരെയും ആവേശഭരിതമാക്കും. പഠനമികവോടെ മാതാപിതാക്കളുടെ സ്വകാര്യ അഹങ്കാരമായി മാറിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ സമ


മോഡൽ ഗേൾ കൊലപാതകം: പ്രതി അറസ്റ്റിൽ
ഡൽഹിയിൽ മോഡൽ ഗേൾ മുസ്കാനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ജിം ട്രെയിനർ മുഹമ്മദ് ഇമ്രാനെ പൊലീസ് പിടികൂടി. രാജോരി ഗാർഡനിൽ വെച്ച് കഴിഞ്ഞ രാത്രിയാണ് പിടികൂടിയത്. പോലീസിന് നേരെ വെടിവെച്ച ഇമ്രാനെ ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. പോലീസിന് ഏഴ് റൗണ്ട് വെടി വെക്കേണ്ടി വന്നു. കാലിൽ വെടിയേറ്റതിനെ തുടർന്നാണ് അയാളെ കീഴ്പ്പെടുത്താനായത്. ജിം ട്രെയിനറായ ഇമ്രാന്റെ ശല്യം സഹിക്കാനാകാതെ 21 കാരിയായ മുസ്കാൻ നമ്പർ ബ്ലോക്ക് ചെയ്തിരുന്നു. ഇയാൾക്കെതിരെ 2018 ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ്


ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ഓണാഘോഷം ഓഗസ്റ്റ് 30 ന്
ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ഓണാഘോഷം ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 9 മണി മുതൽ സെക്ടർ 12 ലെ ഹോളി ചൈൽഡ് ഓക്സിലിയം സ്കൂളിൽ വച്ച് നടക്കുന്നതാണ് . 9 ന് ദിവ്യബലി. കാർമ്മികൻ ഫാ എബി കിഴക്കേമണ്ഡപത്തിൽ. തുടർന്ന് ഓണാഘോഷപരിപാടികൾ, വിവിധ കലാ കായികമത്സരങ്ങൾ , ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. അന്നേ ദിവസം സെന്റ് തോമസ് ദേവാലയത്തിൽ വി. കുർബാന ഉണ്ടായിരിക്കുന്നതല്ല.


നോർക്ക കെയർ പ്ലസ് പ്രവാസിസംഗമം നാളെ ഡൽഹി കേരള ഹൗസില്ഹാരിസ് ബീരാന് എം.പി ഉദ്ഘാടനം ചെയ്യും
പ്രവാസികേരളീയര്ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്ഷുറന്സ് പദ്ധതിയായ നോര്ക്ക കെയര് പ്ലസ്സിന്റെ രണ്ടാംഘട്ട എന്റോള്മെന്റിന്റെ ഭാഗമായി നാളെ ഡല്ഹിയില് പ്രവാസിസംഗമം സംഘടിപ്പിക്കുന്നു. കേരളാ ഹൗസ് കോൺഫറൻസ് ഹാളിൽ വൈകിട്ട് 5.45ന് നടക്കുന്ന പ്രവാസിസംഗമം എം.പി ഹാരിസ് ബീരാന് ഉദ്ഘാടനം ചെയ്യും. ഒഡിഷ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ (ഓഡിറ്റ്) ശ്രീ. സുബു റഹ്മാൻ IAAS മുഖ്യപ്രഭാഷണം നടത്തും. നോര്ക്ക കെയര് പദ്ധതി സംബന്ധിച്ച് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവൻ വിശദീകരിക്ക


ആഡംബര ഹോട്ടലിൽ സുഖവാസം: നാലംഗ കുടുംബം ബില്ലടക്കാതെ മുങ്ങി
ഉദയ്പ്പൂരിലെ ആഡംബര ഫൈവ് സ്റ്റാർ ഹോട്ടലായ ഒബറോയ് ഉദയവിലാസിൽ പത്ത് ദിവസം താമസിച്ച കുടുംബം നയാപൈസ അടക്കാതെ സ്ഥലം വിട്ടു. ഡൽഹി നിവാസിയായ അനുരാഗ് യാദവും ഭാര്യയും രണ്ട് മക്കളുമാണ് ആഗസ്റ്റ് 14 മുതൽ 23 വരെ താമസിച്ച് ഹൈ-ക്ലാസ് ഫുഡ് കഴിച്ച് 5.74 ലക്ഷം രൂപ ചെലവഴിച്ചത്. ബിൽ കൊടുത്തപ്പോൾ തങ്ങളെ ഈ ഹോട്ടലിലേക്ക് ബുക്ക് ചെയ്തയച്ച ട്രാവൽ ഏജൻസി അടയ്ക്കാമെന്ന് കരാറുണ്ടെന്നായിരുന്നു വിശദീകരണം. എന്നാൽ, അത്തരം ഉത്തരവാദിത്തം ഏറ്റെടുക്കുന്ന പതിവ് തങ്ങൾക്കില്ലെന്നായിരുന്നു ട്രാവൽ ഏജൻസിയുടെ വിശദീകരണം.
ഡിഎംഎ കരോൾ ബാഗ് - കൊണാട്ട് പ്ലേസ് ഏരിയയുടെ ഓണാഘോഷം ആഗസ്റ്റ് 30 ഞായറാഴ്ച
ന്യൂ ഡൽഹി: ഡൽഹി മലയാളി അസ്സോസിയേഷൻ കരോൾ ബാഗ്-കൊണാട്ട് പ്ലേസ് ഏരിയയുടെ ഓണാഘോഷം ആഗസ്റ്റ് 30 ഞായറാഴ്ച കാനിങ്ങ് റോഡ്, കേരള സ്കൂളിൽ ആഘോഷിക്കും. രാവിലെ 10 മണിക്ക് പരിപാടികൾ ആരംഭിക്കും. 11:30-ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തികളെ ആദരിക്കും. തുടർന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും അരങ്ങേറും. ഒരു ഓണസദ്യയുടെ നിരക്ക് 250/- രൂപയാണ്. ഓണസദ്യയുടെ കൂപ്പണുകൾക്കും മറ്റു വിവരങ്ങ
bottom of page
