മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; ഇറ്റാലിയൻ പ്രധാനമന്ത്രി അദ്ദേഹത്തെ സന്ദർശിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 21
- 1 min read

ചികിത്സയിൽ കഴിയുന്ന മാർപാപ്പ ഇപ്പോൾ ഉന്മേഷവാനും പ്രസന്നവദനനുമാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു. റോമിലെ ഗെമെല്ലി ആശുപത്രിയിലാണ് അവർ മാർപാപ്പയെ സന്ദർശിച്ചത്. അദ്ദേഹത്തെ ആശുപത്രിയിൽ ചെന്നു കണ്ട ആദ്യത്തെ രാഷ്‍ട്രീയ നേതാവാണ് മെലോണി. കടുത്ത ശ്വാസതടസ്സത്തിനും ഡബിൾ ന്യുമോണിയക്കുമാണ് ചികിത്സ തുടരുന്നത്. ശ്വാസകോശത്തിന്‍റെ ഇരുഭാഗത്തെയും ബാധിക്കുന്ന ന്യുമോണിയയാണ് ഡബിൾ ന്യുമോണിയ.
മാർപാപ്പ സുഖം പ്രാപിക്കാനായി വിശ്വാസികൾ പ്രാർത്ഥന തുടരുന്നുണ്ട്.
Comments