ന്യുമോണിയക്ക് പുറമെ മാർപാപ്പക്ക് വൃക്കയിലും തകരാർ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 24
- 1 min read

ഡബിൾ ന്യുമോണിയക്ക് ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് മാർപാപ്പക്ക് വൃക്കകളുടെ പ്രവർത്തനത്തിൽ തകരാറുള്ളതായി കണ്ടെത്തി. വത്തിക്കാൻ നൽകിയ അപ്‍ഡേറ്റ് പ്രകാരം നേരിയ തോതിലുള്ള തകരാറാണ് കണ്ടെത്തിയിരിക്കുന്നത്. 88 കാരനായ മാർപാപ്പയെ ശ്വാസകോശത്തിലെ സങ്കീർണമായ പ്രശ്‍നങ്ങളെ തുടർന്ന് ഫെബ്രുവരി 14 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി ഇല്ലെന്നാണ് റിപ്പോർട്ട്. ഹൈ-ഫ്ലോ ഓക്‌സിജൻ തെറാപ്പി തുടരുന്നുണ്ട്.
Comments