യോഗ ജീവിതത്തിന്‍റെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 21, 2024
- 1 min read

ന്യൂഡൽഹി: ഇന്ന് അന്താരാഷ്‍ട്ര യോഗാ ദിനം. യോഗ അഭ്യസിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും വർധിച്ചുവരികയാണെന്ന് ശ്രീനഗറിൽ യോഗാ പരിപാടികൾക്ക് നേതൃത്വം നൽകിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഇന്നു സംഘടിപ്പിക്കുന്ന യോഗാ പരിപാടികളിൽ പങ്കെടുക്കുന്ന എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു. വിദശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ നേതാക്കൾ യോഗയെക്കുറിച്ച് തന്നോട് സംസാരിക്കാറുണ്ടെന്ന് പറഞ്ഞ അദ്ദേഹം യോഗ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്തു. ശ്രീനഗറിലെ ഷെർ-എ-കാശ്‍മീർ ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിലെ പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
Comentarios