top of page

മസ്ക്കിന്‍റെ ടെസ‍്‍ല കാറുകളുടെ ഇന്ത്യൻ എൻട്രി ഉടൻ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 25
  • 1 min read

ഇലോൺ മസ്ക്കിന്‍റെ ടെസ്‍ല ഇലക്ട്രിക് കാറുകൾ ഇന്ത്യൻ റോഡുകളിലൂടെ ഓടാൻ ഇനി അധികനാൾ വേണ്ടിവരില്ല. വരും മാസങ്ങളിൽ ഈ കാറുകൾ മുംബൈ തുറമുഖത്ത് എത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ ഇയ്യിടെ നടത്തിയ സന്ദർശന വേളയിൽ ഇലോൺ മസ്ക്കുമായി നടത്തിയ ചർച്ചകൾ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദൃതഗതിയിലാക്കി.


ഈ വർഷം പകുതിയോടെ ടെസ്‍ലയുടെ EV കാറുകൾ മുംബൈ, ഡൽഹി, ബാംഗ്ലൂർ മുതലായ പ്രധാന നഗരങ്ങളിൽ സെയിൽ ആരംഭിക്കും. SUV സ്റ്റൈലിലുള്ള മോഡൽ Y വാഹനങ്ങളാണ് ആദ്യമായി ഇന്ത്യയിൽ എത്തിക്കുക. ബെർലിനിലെ ഗിഗാഫാക്‌ടറിയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന ഈ മോഡലിന് 70 ലക്ഷം മുതൽ 90 ലക്ഷം വരെ ആയിരിക്കും വില. അഡ്വാൻസ്‍ഡ് ഫീച്ചറുകളുള്ള ഈ മോഡൽ പ്രതിവർഷം 2500 യൂണിറ്റുകളാണ് സെയിൽസ് ടാർഗറ്റ്. ഇന്ത്യയിൽ നിർമ്മണശാല സ്ഥാപിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിന് ഉടനെ സാധ്യത ഇല്ലെന്നാണ് റിപ്പോർട്ട്.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page