top of page

വേൾഡ് മലയാളി കൗൺസിലിന്റെ ഒരു കോടിയുടെ നഴ്സിംഗ് സ്കോളർഷിപ്പ് രണ്ടാം ഘട്ടം നാളെ കൊച്ചിയിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 1 hour ago
  • 1 min read

സാമ്പത്തിക ബുദ്ധിമുട്ട് മൂലം പഠനം മുടങ്ങാൻ സാധ്യതയുള്ള 100 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ ഒരു കോടി രൂപയുടെ സ്കോളർഷിപ്പിന്റെ രണ്ടാം ഘട്ട വിതരണം നാളെ കൊച്ചിയിൽ നടക്കും.



ഓഗസ്റ്റ് 22 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങ് കേരള നിയമസഭ സ്പീക്കർ അഡ്വ. എ.എൻ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.


വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അധ്യക്ഷത വഹിക്കും. ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ ആമുഖ പ്രസംഗവും ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു സ്വാഗത പ്രസംഗവും നടത്തും.


മന്ത്രിമാരായ റോജി എം ജോൺ, അബ്ദുൾ ഗഫൂർ, എംഎൽഎമാരായ ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, മാത്യു കുഴൽനാടൻ, ടോണി ചമ്മണി, ഷിബു തെക്കുമ്പുറം, മനോജ് മൂത്തേടൻ, മേയർ മിനി മോൾ, ഡെപ്യൂട്ടി മേയർ സുധീർ, കൗൺസിലർ പി.ഡി. മാർട്ടിൻ, മുൻ എംഎൽഎ കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് സുധീർ ജേക്കബ്, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർമാൻ റാഷിദ് മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേരും.


ഒരു ലക്ഷം രൂപ വീതം 25 നഴ്സിംഗ് വിദ്യാർത്ഥികൾക്കാണ് നാളെ കൊച്ചിയിൽ സ്കോളർഷിപ്പ് വിതരണം ചെയ്യുക. തിരുവനന്തപുരത്ത് ആദ്യഘട്ടത്തിൽ 25 പേർക്ക് 25 ലക്ഷം രൂപ നൽകിയിരുന്നു. തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്നും നാലും ഘട്ടങ്ങൾ പൂർത്തിയാക്കുമ്പോൾ ആകെ 100 വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കും.


"നഴ്സിംഗ് രംഗത്ത് പഠിക്കുന്ന മിടുക്കരായ കുട്ടികൾക്ക് സാമ്പത്തിക പിന്തുണ നൽകി അവരുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകുകയാണ് വേൾഡ് മലയാളി കൗൺസിലിന്റെ ലക്ഷ്യം" എന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ Dinesh Nair പറഞ്ഞു.


ചടങ്ങിൽ രാജ്യത്തിനകത്തും പുറത്തുമുള്ള കൗൺസിൽ പ്രതിനിധികളും വിവിധ പ്രവാസി സംഘടനാ നേതാക്കളും പങ്കെടുക്കും.


നാളത്തെ പരിപാടിയോടനുബന്ധിച്ച് ഓഗസ്റ്റ് 23 ഞായറാഴ്ച രാവിലെ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള വാക്കത്തോൺ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഫ്ലാഗ് ഓഫ് ചെയ്യും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page