top of page

പി. സി. തോമസ് നിര്യാതനായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 13
  • 1 min read

ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ് കുവൈറ്റ് ചാപ്റ്റർ അഹമ്മദി സോൺ അംഗവും GCC - കുവൈറ്റ് ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റികളിൽ അംഗവും അഹമ്മദി ഔവർ ലേഡി ഓഫ് അറേബ്യ ബസിലിക്ക ഇടവകയിലെ സീറോ മലബാർ വിശ്വാസ പരിശീലന വിഭാഗത്തിന്റെ മുൻ ഹെഡ്മാസ്റ്ററുമായ പറപ്പള്ളിൽ ശ്രീ. ജിം തോമസിന്റെ വന്ദ്യ പിതാവ് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി ഇടവകാംഗം ചങ്ങങ്കരി പറപ്പള്ളിൽ പി. സി. തോമസ് (90 വയസ്സ്, റിട്ട.കേരള PWD ഉദ്യോഗസ്ഥൻ) ഇന്ന് (12/3/2026, വ്യാഴം) കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു.


സംസ്കാര ശുശ്രൂഷകൾ 2026 മാർച്ച്‌ 15, ഞായറാഴ്ച രാവിലെ 11:30 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് ഇടവക ദേവാലയ സിമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്. പരേതനായ മോൺ. റവ. ഫാ. ജെയിംസ് പറപ്പള്ളി സഹോദരനാണ്.


വന്ദ്യ പിതാവിന്റെ വേർപാടിൽ വ്യസനിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുകയും ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പസ്തലേറ്റിന്റെ ഹൃദയമായ അനുശോചനം അറിയിക്കുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.



Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page