ലൈംഗികാരോപണം; ജപ്പാനിൽ ചാനൽ മേധാവികൾ രാജിവെച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 27
- 1 min read

ജപ്പാനിൽ രണ്ട് ചാനൽ മേധാവികൾ രാജിവെച്ചു. രാജ്യത്തെ ഏറ്റവും വലിയ ടിവി നെറ്റ്‍വർക്കായ ഫ്യുജി ടിവിയുടെ പ്രസിഡന്‍റ് കോട്‍ചി മിനാട്ടോയും, ചെയർമാൻ ഷൂജി കാനോയുമാണ് ഒരു പ്രോഗ്രാം അവതാരകനെതിരെ ഉയർന്ന ലൈംഗിക ആരോപണത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞത്. സെലിബ്രിറ്റി ഹോസ്റ്റ് മസാഹിറോ നക്കായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് ആരോപണം. അത് മൂടിവെക്കാൻ ശ്രമിച്ചെന്ന ആരോപണമാണ് ചാനൽ മേധാവികൾ നേരിട്ടത്. ഡസൻ കണക്കിന് വൻകിട കമ്പനികൾ സ്ഥിരമായി നൽകിവന്ന പരസ്യങ്ങൾ പിൻവലിച്ചിരുന്നു.
ആരോപണത്തിന് ആസ്‍പദമായ സംഭവം 2023 ലാണ് നടന്നത്. ചാനൽ സ്റ്റാഫ് ഒരുക്കിയ ഒരു ഡിന്നർ പാർട്ടിയിൽ ഒരു സ്ത്രീയ്ക്കെതിരെ ലൈംഗിക അതിക്രമം നടന്നുവെന്നതാണ് കേസ്. പ്രേക്ഷക ലക്ഷങ്ങളുടെയും സ്‍പോൺസർമാരുടെയും വിശ്വാസം വീണ്ടെടുക്കണമെന്ന് ജാപ്പനീസ് ഗവൺമെന്‍റ് ഫ്യുജി ടിവി നെറ്റ്‍വർക്കിനോട് അഭ്യർത്ഥിച്ചു.
Comments