top of page

വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധം; അധ്യാപിക അറസ്റ്റിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 17
  • 1 min read
ree

അമേരിക്കയിൽ ജൂനിയർ ക്ലാസ് വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും, ആ ബന്ധത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്ത ടീച്ചറിനെ അറസ്റ്റ് ചെയ്തു. ഈ വിദ്യാർത്ഥിയും സഹോദരിയും ഈ ടീച്ചറിനോടൊപ്പമാണ് ഏതാനും വർഷം താമസിച്ചിരുന്നത്. എലമെന്‍ററി സ്‍കൂൾ ടീച്ചറായ ലോറ കാരോൺ ആണ് അറസ്റ്റിലായത്. മാതാപിതാക്കളുടെ പരിചയക്കാരി ആയതിനാൽ കുട്ടിയുടെ സൗകര്യം നോക്കി ടീച്ചറിനൊപ്പം താമസിക്കാൻ അവർ അനുവദിച്ചതാണ്. 2016 മുതൽ 2020 വരെയാണ് ഇവർ ഒന്നിച്ച് താമസിച്ചത്. 2019 ൽ ടീച്ചർ പ്രസവിച്ചു. കുഞ്ഞിന്‍റെ പിതാവായ വിദ്യാർത്ഥിക്ക് അപ്പോൾ 13 വയസ്സായിരുന്നു പ്രായം. ടീച്ചറമ്മക്ക് 28 വയസ്സും. നവജാത ശിശുവിന്‍റെ ഫോട്ടോ ഫേസ്‍ബുക്കിൽ കണ്ടപ്പോൾ കുഞ്ഞിന് തന്‍റെ ഫേസുമായി സാദൃശ്യമുണ്ടെന്ന് 13 കാരന്‍റെ പിതാവിന് ബോധ്യമായി. അതോടെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവും തുടങ്ങി. 13 കാരനായ സഹോദരനും താനും ഒരു ബെഡ്ഡിലാണ് ഉറങ്ങിയിരുന്നതെന്നും, എന്നാൽ പലപ്പോഴും ഉണർന്നു നോക്കുമ്പോൾ അവൻ ടീച്ചറിന്‍റെ ബെഡ്ഡിലാണ് ഉണ്ടായിരുന്നതെന്നും സഹോദരി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 11 വയസ് മുതൽ ടീച്ചർ ലൈംഗികമായി തന്നെ ദുരുപയോഗം ചെയ്യുന്നുണ്ടായിരുന്നെന്ന് വിദ്യാർത്ഥി സമ്മതിക്കുകയും ചെയ്തു.


കുട്ടിയെ ആവർത്തിച്ച് ലൈംഗികമായി ഉപദ്രവിച്ച കുറ്റവും, കുട്ടിയുടെ ക്ഷേമത്തിന് ഭംഗം വരുത്തിയ കുറ്റവും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page