top of page


നൃത്തസംഗീത നാടകം “ശ്രീ മണികണ്ഠൻ” ദ്വാരകയിൽ
ദ്വാരക മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന അയ്യപ്പപൂജയുടെ ഭാഗമായി ശ്രീ മണികണ്ഠൻ നൃത്തസംഗീത നാടകം അവതരിപ്പിക്കും. നവംബർ 30 ഞായറാഴ്ച്ച നടക്കുന്ന അയ്യപ്പപൂജയിൽ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ കലാവേദിയുടേതാണ് നാടകാവതരണം. ദ്വാരക സെക്ടർ 14 ലെ രാധികാ അപ്പാർട്ട്മെന്റിനോട് ചേർന്നുള്ള DDA പാർക്കിലാണ് വേദി ഒരുങ്ങുക. പൂജാ പരിപാടികൾ പുലർച്ചെ 5.30 ന് ഗണപതി ഹോമത്തോടെ സമാരംഭിക്കും. പ്രഭാത പൂജക്ക് ശേഷം ശ്രീകൃഷ്ണ ഭജന സമിതിയുടെ സഹസ്രനാമാഞ്ജലിയും, ഹസ്താലിലെ ഭാരതി ബാലഗോകുലത്തിന്റെ ഭജനയും ഉണ്ടായിരിക്കും
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 101 min read


വഷളാകുന്ന വായുനിലവാരം; ഇന്ത്യാഗേറ്റിൽ മാതാപിതാക്കളുടെ പ്രതിഷേധം
ഡൽഹിയിൽ പരിസ്ഥിതി പ്രവർത്തകരും മാതാപിതാക്കളും ഇന്ത്യാ ഗേറ്റിൽ ഒത്തുകൂടി. നഗരത്തിൽ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന വായു നിലവാരത്തിൽ പ്രതിഷേധിക്കുകയായിരുന്നു ലക്ഷ്യം. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കുഞ്ഞുങ്ങളുമായി എത്തിയ അമ്മമാർ ആവശ്യപ്പെട്ടത്. ഡൽഹിയിലെ മൂന്ന് കുഞ്ഞുങ്ങളിൽ ഒരാൾക്ക് വീതം ശ്വാസകോശ അസുഖങ്ങളുടെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് അവർ പറഞ്ഞു. കുഞ്ഞുങ്ങളുടെ ആയുസ് പത്ത് വർഷം കണ്ട് കുറയുമെന്നാണ് അവർ പറയുന്നത്. ശുദ്ധമായ പ്രാണവായു ഒരു അടിസ്ഥാന ആവശ്യമാണെന്ന് അവർ ച
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 91 min read


ഫാ. സുനിൽ അഗസ്റ്റിന് യാത്രയയപ്പ് നൽകി
ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ കഴിഞ്ഞ 2 വർഷത്തിലധികമായി സേവനമനുഷ്ഠിച്ച ശേഷം ഗുഡ്ഗാവ് സെക്രഡ് ഹാർട്ട് ഫോറോനാ പള്ളി വികാരിയായി സ്ഥലം മാറിപ്പോകുന്ന റെവ ഫാ സുനിൽ അഗസ്റ്റിന് ഇന്ന് രാവിലെ സെന്റ് തോമസ് ദേവാലയത്തിലെ കുർബാനക്ക് ശേഷം യാത്രയയപ്പ് നൽകി . ചടങ്ങിൽ സെന്റ് തോമസ് വികാരി റെവ ഫാ. വിജയ് ബറേറ്റൊ ബൊക്കെ നൽകി ആശംസകൾ നേർന്നു.ഇടവകയുടെ ഉപഹാരം കൈക്കാരൻമാരും പാരിഷ് കൌൺസിൽ അംഗങ്ങളും ചേർന്നു നൽകി .
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 91 min read


റെവ. ഫാ. സുനിൽ അഗസ്റ്റിന് യാത്രയയപ്പ് നാളെ
ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ കഴിഞ്ഞ 2 വർഷത്തിലധികമായി സേവനമനുഷ്ഠിച്ച ശേഷം ഗുഡ്ഗാവ് സെക്രഡ് ഹാർട്ട് ഫോറോനാ പള്ളി വികാരിയായി സ്ഥലം മാറിപ്പോകുന്ന റെവ ഫാ സുനിൽ അഗസ്റ്റിന് നവംബര്‍ 9 ഞായറാഴ്ച രാവിലെ 11 മണിക്ക് സെന്റ് തോമസ് ദേവാലയത്തിലെ കുർബാനക്ക് ശേഷം യാത്രയയപ്പ് നൽകുന്നു.
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 81 min read


5 രൂപക്ക് ദാൽ ചാവലും റൊട്ടിയും; അടൽ കാന്റീന് ഡിസംബർ 25 ന് തുറക്കും
തലസ്ഥാന നഗരത്തിലെ പാവപ്പെട്ടവർക്ക് ഇനി വിശന്നുറങ്ങേണ്ടി വരില്ല. അടൽ കാന്റീന് സ്കീം ഡൽഹി സർക്കാർ പ്രഖ്യാപിച്ചു. പോഷക സമൃദ്ധമായ ആഹാരം വെറും 5 രൂപക്ക് നഗരത്തിലെ 100 ലൊക്കേഷനുകളിൽ ലഭ്യമാക്കും. മുന്‍ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഡിസംബർ 25 ന് ആദ്യഘട്ടത്തിന് തുടക്കമാകും. പാവപ്പെട്ടവർക്കും, തൊഴിലാളികൾക്കും, തുഛ വരുമാനക്കാർക്കും മാന്യമായി ഭക്ഷണം കഴിക്കാവുന്ന ഒരിടമായിരിക്കും ഇതെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു. അടൽ കാന്റീന് ഡൽഹിയുടെ ആത്മാവായിരിക്കുമെന്നും, ആ
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 81 min read


പുഷ്പ വിഹാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ശനിദോഷ നിവാരണ പൂജ.
ന്യൂഡൽഹി പുഷ്പ വിഹാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ശനിദോഷ നിവാരണ പൂജ നവംബർ എട്ടിന് വൈകുന്നേരം 5 .30 ന് നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുതുമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് പൂജ നടക്കുക.ഭക്തജനങ്ങൾക്ക് ഇരുന്നു പൂജ ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .ശനി പൂജക്ക് ശേഷം പ്രസാദവിതരണവും ഭണ്ഡാരയും ഉണ്ടായിരിക്കുന്നതാണ്
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 71 min read


അശരണർക്കൊരു അന്നദാനം
*കിഴക്കിന്റെ വെനീസ് ന്റെ ആഭിമുഖ്യത്തിൽ മാസംതോറും നടന്നുകൊണ്ടിരിക്കുന്ന *അശരണർക്ക് ഒരു അന്നദാനം*പരിപാടിയുടെ ഭാഗമായി ഈ മാസത്തെ അന്നദാനം രണ്ട് ഇടങ്ങളിലായാണ് നടത്തുന്നത് നാളെ (2025 നവംബർ 8 ശനിയാഴ്ച) നിർമ്മൽ ജ്യോതി ആശ്രമം, വസന്ത് കുഞ്ചിൽ വെച്ചും, മറ്റന്നാൾ (നവംബർ 9 ഞായറാഴ്ച) ശാന്തി ആശ്രമം, ജസോലയിൽ വെചും നടത്തുന്നതാണ്. അതിൽ നിർമ്മൽ ജ്യോതിയിൽ അന്നദാനവും ശാന്തി ആശ്രമത്തിൽ ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു കൊടുക്കുകയുമാണ് ചെയ്യുന്നത്. ഈ മാസത്തെ അന്നദാനം സ്പോൺസർ ചെയ്യുന്നത് ശ്രി. രാധാകൃഷ
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 71 min read


അഡ്വ. ഡോ. കെ. സി. ജോർജിനെ ആദരിച്ചു.
2025 നവംബർ 6-ന്, ദേശീയ കാൻസർ അവബോധ ദിനാചരണത്തിന്റെ ഭാഗമായി, ന്യൂഡൽഹിയിലെ എയിംസ് (AIIMS) വേദിയിൽ, ദീപാലായയുടെ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ അഡ്വ. ഡോ. കെ. സി. ജോർജിനെ ആദരിച്ചു. സർവൈക്കൽ കാൻസർ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനും, 9 മുതൽ 15 വയസ്സുവരെയുള്ള 800-ലധികം പെൺകുട്ടികൾക്ക് പ്രതിരോധ വാക്സിനേഷൻ സൗകര്യമൊരുക്കുന്നതിനും നൽകിയ അതുല്യമായ സംഭാവനയ്ക്കാണ് ഈ ബഹുമതി ലഭിച്ചത്. ഡോ. ജോർജ് കാൻസറിന്റെ അവസാനഘട്ടത്തിൽ കഴിയുന്ന നിരവധി രോഗികൾക്ക് പാലിയേറ്റീവ് കൗൺസിലിംഗ്, സാമ്പത്ത
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 71 min read


മലങ്കര മാർത്തോമാ സിറിയൻ ചര്‍ച്ച് കൺവെൻഷൻ ഇന്ന് മുതൽ
മലങ്കര മാർത്തോമാ സിറിയൻ ചർച്ച ഡൽഹി ഡിയോസിസ് കൺവെൻഷന് നേതൃത്വം നൽകുന്നത് Rt, Rev. സക്കറിയാസ് മാർ അപ്രേം എപ്പിസ്കോപ്പ, EVG. സുബി പള്ളിക്കൽ, യൂത്ത് കൺവെൻഷൻ ശ്രി നിതിൻ തോമസ് മധുവെ ഇന്ന് വൈകുന്നേരം 6.45 ന് സെന്റ് സ്റ്റീഫൻസ് MTC മയൂർ വിഹാര ഫേസ് - 3യിൽ. നാളെ ശനിയാഴ്ച ന്യൂ ഡൽഹി സെന്റ് തോമസ് MTC. (കരോൾബാഗ് ) വൈകുന്നേരം 4 ന് യൂത്ത് കൺവെൻഷൻ, 6.45 ന് കൺവെൻഷൻ മീറ്റിംഗ് സമാപന ദിവസമായ 9 ഞായറാഴ്ച രാവിലെ 9 ന് ഗാസിയാബാദ് ഡൽഹി മാർതോമ പബ്ലിക് സ്കൂളിൽ കൺവെൻഷനും കൺവെൻഷൻ മീറ്റ
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 71 min read


പട്ടി കടിച്ചാൽ MCD വലിയ വില നൽകേണ്ടി വരും:20 ലക്ഷം ആവശ്യപ്പെട്ട് സ്ത്രീ കോടതിയിൽ
തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായ സ്ത്രീ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഡൽഹി മുനിസിപ്പൽ കോർപറേഷൻ 20 ലക്ഷം രൂപ നൽകണമെന്നാണ് ആവശ്യം. ഡൽഹിയിലെ മാളവ്യാ നഗറിനടുത്തു വെച്ച് മാർച്ചിലാണ് നായ്ക്കളുടെ ആക്രമണം ഉണ്ടായതെന്ന് പ്രിയങ്ക റായ് എന്ന സ്ത്രീ പറഞ്ഞു. നേരത്തെയുള്ള ഒരു കോടതി വിധിയുടെ അടിസ്ഥാനത്തിൽ കൃത്യമായ കണക്കുകൾ കൂട്ടിയാണ് സ്ത്രീ ഈ നഷ്ടപരിഹാര തുകയിൽ എത്തിയത്. പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി 2023 ൽ പുറപ്പെടുവിച്ച വിധിയിൽ മുന്നോട്ടുവെച്ച ഒരു ഫോർമുലയാണ് ആ
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 71 min read
കേരള പവലിയനിൽ ഗേൾ, ബോയ് ഗൈഡുകളാകാം
കേരള പവലിയനിൽ ഗേൾ, ബോയ് ഗൈഡുകളാകാം ന്യൂഡൽഹി: 2025 നവംബർ 14 മുതൽ 27 വരെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളയോടനുബന്ധിച്ച് കേരള പവലിയനിലെ വിവിധ സേവനങ്ങൾക്ക് നിയോഗിക്കാനായി ഗേൾ, ബോയ് ഗൈഡുകളുടെ പാനൽ തയ്യാറാക്കുന്നു. രണ്ട് പെൺകുട്ടികൾക്കും രണ്ട് ആൺകുട്ടികൾക്കും മാത്രമാണ് അവസരം. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും അറിയാവുന്നവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ്. ഉയർന്ന പ്രായപരിധി 30 വയസ്. പവലിയനിൽ സേവനങ്ങൾക്കായി നിയോഗിക്കുന്ന ഗേ
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 61 min read


ഡിഎംഎ ബുറാടി - കിങ്സ്വേ ക്യാമ്പ് ഏരിയ രൂപീകരിച്ചു
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ എല്ലാ മലയാളികളിലും എത്തിക്കുന്നതിന്റെ ഭാഗമായി ബുറാടി - കിങ്സ്വേ ക്യാമ്പ് കേന്ദ്രമാക്കി ഡിഎംഎയുടെ 33-ാമത് ഏരിയ രൂപീകരിച്ചു. ജിടിബി നഗറിലെ ടൈപ്പ്-സി, ക്വാർട്ടർ നമ്പർ 30-ൽ ചേർന്ന ഏരിയ രൂപീകരണ യോഗം, ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രജിത് കലാഭവൻ അധ്യക്ഷത വഹിച്ച ഏരിയ രൂപീകരണ യോഗത്തിൽ അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി കൃതജ്ഞത പറഞ്ഞു. അഡ്ഹോക് കമ്മിറ്റി കൺവീനറായി പ്രജിത് കലാഭവ
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 61 min read


മൂടിക്കെട്ടിയ അന്തരീക്ഷം; വിറ്റാമിൻ ഡി അഭാവം പരിഹരിക്കാൻ സപ്ലിമെന്റ് എടുക്കണമെന്ന് ഡോക്ടർമാർ
വായു മലിനീകരണം രൂക്ഷമാകുന്ന ഡൽഹിയിലും പരിസര മേഖലകളിലും ശൈത്യകാലം തുടങ്ങിയതോടെ പലപ്പോഴും മൂടിക്കെട്ടിയ അന്തരീക്ഷമാണ്. സൂര്യപ്രകാശം വിരളമാകുന്നതോടെ അതിൽ നിന്ന് ലഭിക്കേണ്ട വിറ്റാമിന്‍ ഡിയുടെ അഭാവം വർധിച്ചുവരുന്നു. ചർമ്മം അൾട്രാ വയലറ്റ് രശ്മികൾ സ്വാംശീകരിക്കുമ്പോഴാണ് വിറ്റാമിന്‍ ഡി ഉൽപ്പാദിപ്പിക്കപ്പെടുന്നതെന്ന് ദ്വാരക മാക്സ് ഹോസ്പ്പിറ്റലിലെ ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് ഡോ. ലോഹിത് ചൗഹാന് ചൂണ്ടിക്കാട്ടി. എന്നാൽ വായു മലിനീകരണം മൂലം ഈ രശ്മികൾ കിട്ടാതാകും. വിറ്റാമിന്‍ ഡി-യുടെ ലഭ്യത
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 61 min read


ഇന്ദിര നായർ (82 ) ഡൽഹിയിൽ നിര്യാതയായി
ന്യൂ ഡൽഹി ആർ കെ പുരംസെക്ടർ 8 ക്വാർട്ടർ നമ്പർ 930 ഇൽ താമസിച്ചിരുന്ന ഇന്ദിര നായർ നിര്യാതയായി, ഭർത്താവ് പരേതനായ ജി കൃഷ്ണൻ നായർ . പരേത ആലപ്പുഴ എണ്ണക്കാട് സ്വദേശിയായിരുന്നു . .മകൻ : സുനിൽ കുമാർ, മകൾ : മീന കെ നായർ . സംസ്കാരം ഗ്രീൻപാർക് ക്രെമേഷൻ ഗ്രൗണ്ടിൽ നടത്തി.
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 51 min read


വചനാഭിഷേക ബൈബിൾ കൺവെൻഷൻ
ബുറാടി ജീവൻ ജ്യോതി അശ്രമിൽ വചനാഭിഷേക ബൈബിൾ കൺവെൻഷൻ നവംബര്‍ 14 , 15 , 16 തീയതികളിൽ നടക്കുന്നതാണ് . രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വചന പ്രഘോഷണം, ആരാധന എന്നിവ ഉണ്ടായിരിക്കും, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ആണ് ധ്യാനം നയിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 7982739514 /9599844316
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 41 min read


ഡിഎംഎയുടെ കേരളപ്പിറവി - മാതൃഭാഷാ ദിനാഘോഷങ്ങൾ
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ്റെ കേരളപ്പിറവി - മാതൃഭാഷാ ദിനാഘോഷങ്ങൾ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറി. ഡിഎംഎ പ്രസിഡൻ്റ് കെ രഘുനാഥിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ ബിനോയ് ജോബ് മുഖ്യാതിഥിയും മനോരമ ന്യൂസ് റീജിയണൽ ചീഫ് നിഷാ പുരുഷോത്തമൻ, പ്രശസ്ത സംരംഭകനും ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ കെ ആർ മനോജ്, പത്ര പ്രവർത്തക യൂണിയൻ ഡൽഹി സെക്രട്ടറി ഡോ ഡി ധനസുമോദ് തുടങ്ങിയവർ വിശിഷ്ടാതിഥികളായ
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 41 min read


ടോമി ചെറിയാൻ (62) ഡൽഹിയിൽ നിര്യാതനായി
ടോമി ചെറിയാൻ ഡൽഹിയിൽ 28/M-304, ഷാലിമാർ ഗാർഡൻ Extn -1, സാഹിബാബാദ് ) നിര്യാതനായി. പരേതൻ ആലപ്പുഴ എടത്വ, പച്ച ചെക്കിടിക്കാട് , വെണ്മളിൽ കുടുംബാംഗമാണ് ഭാര്യ : മറിയാമ്മ ടോമി , മക്കൾ: നോയൽ ടോമി, അൻസിൽ ടോമി , ആൻ മരിയ ടോമി . ടോമി ചെറിയാന്റെ മൃതശരീരം നവംബർ 05-ാം തിയ്യതി ബുധനാഴ്ച, രാവിലെ 09:00 മണിക്ക് സ്വഭവനത്തിലേക്ക് കൊണ്ടുവരുന്നതാണ്. 09:00 മണിമുതൽ 11:00 മണിവരെ പൊതുദർശനത്തിന് വെയ്ക്കുകയും,11:00 മണിക്ക് സംസ്കാര കർമ്മങ്ങൾ സ്വവസതിയിൽ ആരംഭിക്കുകയും, തുടർന്ന് ദേവാലയത്തിലെ ശുശ്രൂഷകൾക്
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 41 min read


ആഫ്രിക്കൻ ആനയുടെ മരണ കാരണം വൈറൽ ഇന്ഫെക്ഷന്; ശങ്കർ ചെരിഞ്ഞത് സെപ്റ്റംബറിൽ
ഡൽഹി കാഴ്ച്ചബംഗ്ലാവിലെ ഏക ആഫ്രിക്കന്‍ ആനയുടെ മരണ കാരണം വൈറൽ ഇൻഫെക്ഷനാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ബെറേയ്ലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പോസ്റ്റ് മോർട്ടം നടത്തിയത്. ശങ്കർ എന്ന ആന അതിന്റെ കൂട്ടിൽ ചെരിഞ്ഞത് കഴിഞ്ഞ സെപ്റ്റംബർ 17 നാണ്. തലേദിവസം വരെ രോഗലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. 1998 ൽ സിംബാംവെ ഇന്ത്യക്ക് സമ്മാനമായി നൽകിയ രണ്ടാനകളിൽ ഒന്നായിരുന്നു ശങ്കർ. മുൻ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മയുടെ പേരിൽ നിന്നാണ് ശങ്കർ എന്ന പേര് നൽകിയത്. ഒപ്പമുണ്ടായി
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 41 min read


സൗജന്യ ബസ്സ് യാത്ര: പിങ്ക് സഹേലി സ്മാർട്ട് കാർഡ് ലോഞ്ച് ചെയ്തു
ഡൽഹി വനിതകൾക്ക് പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി. DTC ബസ്സുകളിലും ക്ലസ്റ്റർ ബസ്സുകളിലും വനിതകൾക്ക് സൗജന്യ യാത്ര ചെയ്യാൻ ഈ കാർഡ് ഇനി നിർബന്ധമാണ്. ട്രാൻസ്ജെൻഡറുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. അമ്മമാർക്കും സഹോദരിമാർക്കും 12 വയസ് കഴിഞ്ഞ പെൺകുട്ടികൾക്കും ഇനി DTC ബസ്സുകളിൽ സൗജന്യമായി, സൗകര്യത്തോടെ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത എക്സിലെ പോസ്റ്റിൽ പറഞ്ഞു. നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (NCMC) ഫ്രെയിംവർക്കിന് കീഴിലാണ് ഈ സ്മാർട്ട്കാർഡ് വരികയെന്ന് DTC ഉദ്യോഗസ
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 41 min read


പദയാത്ര
ദ്വാരക സെൻ്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ നിന്ന് ജനക്പുരി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലേക്ക് നടത്തിയ പദയാത്രയെ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ദിമത്രിയോസിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ. ഫാ.പത്രോസ് ജോയി ഫാ.യാക്കോബ് ബേബി എന്നിവർ സമീപം.
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 31 min read


ഷീ ക്യാൻ എക്സെല്ലെൻസ് അവാർഡ്
ഡയനാൾഡ്സ് ന്യൂ ഇറ കെയർ ഫൌണ്ടേഷൻ്റെ ഈ വർഷത്തെ ഷീ ക്യാൻ എക്സെല്ലെൻസ് അവാർഡന്റെ ഉത്ഘാടനം ഡോ K C ജോർജ് നിർവഹിക്കുന്നു സമീപം അഡ്വ. അൽജോ കെ ജോസഫ്, അനു ചാക്കോ, ലത ഊമ്മൻ, സുഷമ കൃഷ്ണൻ, നീലകണ്ഠൻ മെഹ്റാ, ഡോ ഷൈനി ചാക്കോ എന്നിവർ .
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 31 min read


ഫരീദാബാദ് ഡിവൈൻ ആശ്രമിൽ ഡെലിവെറിൻസ് റിട്രീറ് നവംബര്‍ 21 -23 തീയതികളിൽ
ഡിവൈൻ റിട്രീറ് ആശ്രമം ഫരീദാബാദിൽ ഡെലിവെറിൻസ് റിട്രീറ് 2025 നവംബര്‍ 21 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 23 ഞായറാഴ്ച വൈകിട്ട് 4 മണി വരെ ഉണ്ടായിരിക്കും കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8860646764 /8744820977
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 21 min read


അന്തരീക്ഷ മലിനീകരണം: ഡൽഹിയിലെ മരണ സംഖ്യ ഉയർത്തുന്നു?
തലസ്ഥാന നഗരത്തിലെ വായു മലിനീകരണം രൂക്ഷമായി തുടരുമ്പോൾ, മരണ നിരക്കിന്റെ കാര്യത്തിൽ 2023 ലെ ഒരു കണക്ക് ആശങ്ക കൂട്ടുന്നതാണ്. ഡൽഹി നിവാസികളുടെ ഇടയിൽ ഉണ്ടായ മൊത്തം മരണസംഖ്യയിൽ 15 ശതമാനത്തിന് പിന്നിൽ മലിനീകരണമാണ് യഥാർഥ വില്ലന്‍. ഗ്ലോബൽ ബേർഡന്‍ ഓഫ് ഡിസീസ് (ജി.ബി.ഡി) പുറത്തുവിട്ട ഡാറ്റയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആന്റ് ഇവാല്യുവേഷന് (IHME) ഈ ഡാറ്റ വിശകലനം ചെയ്തപ്പോൾ ഡൽഹിയിൽ ആ വർഷം ഉണ്ടായ 17,188 മരണങ്ങൾക്ക് കാരണം കടുത്ത മലിനീകരണമാണ
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 21 min read


നോർക്ക എൻറോൾമെൻറ് സമയപരിധി 2025 നവംബര്‍ 30 വരെ നീട്ടി .
നാല് ലക്ഷത്തിലധികം പേർക്ക് നോർക്ക കെയർ ആരോഗ്യ - അപകട ഇൻഷുറൻസ് പരിരക്ഷ ; ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈമാറി; എൻറോൾമെൻറ് സമയപരിധി 2025 നവംബര്‍ 30 വരെ നീട്ടി . കേരളീയ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ കേരളപ്പിറവി ദിനത്തിൽ നിലവിൽ വന്നു. ഒരു ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തി നാല് പ്രവാസി കേരളീയ കുടുംബങ്ങൾ ഇതുവരെ പദ്ധതിയിൽ എൻറോൾ ചെയ്തിട്ട
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 12 min read






bottom of page






