നവോദയം R.K പുരം ശാഖയുടെ ആഭിമുഖ്യത്തിൽ അയ്യപ്പ പൂജ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 28, 2025
- 1 min read

നവോദയം R.K പുരം ശാഖയുടെ ആഭിമുഖ്യത്തിൽ, 2025 നവംബർ 30 (1201 വൃശ്ചികം 14) ഞായറാഴ്ച RK പുരം സെക്ടർ 8 അയ്യപ്പ പാർക്കിൽ വച്ച് അയ്യപ്പ പൂജ മഹോത്സവം നടത്തുന്നു. രാവിലെ ഗണപതി ഹോമത്തോടെ പൂജാ ചടങ്ങുകൾ ആരംഭിക്കും, തുടർന്ന് വിഷ്ണു സഹസ്രനാമ ജപവും, കുട്ടികളുടെ ഭജനയും നടക്കും. വൈകുന്നേരം 5 മണിക്ക് മലൈ മന്ദിറിൽ നിന്നും പൂജാവേദിയായിലേയ്ക്ക് താളമേളങ്ങളോടെ താലപ്പൊലിയും തുടർന്ന് ദീപാരാധനയും ഉണ്ടായിരിക്കും. ശേഷം ഭജനയും മഹാ ദീപാരാധനയും അന്നദാനവും നടക്കും.
പൂജാദിനത്തിൽ ഭക്തർക്ക്, ഗണപതി ഹോമം, നിറമാല, നെയ് വിളക്ക്, അർച്ചന, തുടങ്ങിയ വഴിപാടുകൾ നടത്തുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.










Comments