top of page

ക്രിസ്തു മഹോത്സവ് 2025 ഡിസംബർ 6 ന് ഡൽഹിയിൽ: പോസ്റ്റർ റോമിൽ പ്രകാശനം ചെയ്തു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 11 minutes ago
  • 1 min read
ree

ഭിന്നശേഷിക്കാരെയും അധഃസ്ഥിതരെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഇന്‍റർ-റിലീജ്യസ് എക്യുമെനിക്കൽ ക്രിസ്‍മസ് ആഘോഷമായ ക്രിസ്തു മഹോത്സവ് 2025 ന്‍റെ ഔദ്യോഗിക പോസ്റ്റർ റോമിൽ പുറത്തിറക്കി. വത്തിക്കാൻ സിറ്റിയിൽ നടന്ന ചടങ്ങിൽ കർദ്ദിനാൾ മാർ ജോർജ്ജ് ജേക്കബ് കൂവക്കാട് പോസ്റ്റർ പ്രകാശനം ചെയ്തു.


ree

ന്യൂഡൽഹിയിൽ പുസാ റോഡിലുള്ള സെന്‍റ് മൈക്കിൾസ് സീനിയർ സെക്കന്‍ററി സ്കൂളിൽ ഡിസംബർ 6 ന് വൈകിട്ട് 5 മണിക്കാണ് പ്രോഗ്രാം നടക്കുക. പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസ് ഉൽഘാടന കർമ്മം നിർവഹിക്കും.


കാതലിക് ബിഷപ്പ്‍സ് കോൺഫറൻസ് ഓഫ് ഇന്ത്യ, അസോസിയേഷൻ ഓഫ് കാതലിക് റീഹാബിലിറ്റേഷൻ ഇൻ ഇന്ത്യ,  ചാവറ കൾച്ചറൽ സെന്‍റർ, ന്യൂഡൽഹി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്നതാണ് ആഘോഷ പരിപാടി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page