അന്താരാഷ്ട്ര വ്യാപാരമേളയ്ക്ക് സമാപനം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 27, 2025
- 1 min read

ന്യൂഡല്‍ഹി: നവംബര്‍ 14 ന് ഭാരത് മണ്ഡപത്തില്‍ തുടക്കമിട്ട ഇന്ത്യ അന്താഷ്ട്ര വ്യാപാരമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. സജീവ സാന്നിധ്യമറിയിച്ച് കേരളത്തിന്റെ പവലിയന്‍ മേളയിലുണ്ടായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്ത 299 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കേരള പവലിയനില്‍ 27 സ്റ്റാളുകളാണ് അണിനിരന്നത്. രൂപഭംഗികൊണ്ട് സന്ദര്‍ശകരുടെ ബാഹുല്യം കൊണ്ടും കേരളത്തിന്റെ പവലിയന്‍ മേളയിലെ താരമായി മാറി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ആയിരുന്നു സംഘാടകര്‍ .
സാംസ്‌കാരിക വകുപ്പ്, കേരള ബാംബൂ മിഷന്‍, കയര്‍ വികസന വകുപ്പ്, ഹാന്റ് ലൂം ആന്‍ഡ് ടെക്സ്റ്റയില്‍സ്, കോ-ഓപ്പറേറ്റീവ് വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ്, മത്സ്യഫെഡ്, വ്യവസായ-വാണിജ്യ വകുപ്പ്, നോര്‍ക്ക, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കുടുംബശ്രീ, ഹാന്‍ടെക്‌സ്, കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, ഫിഷറീസ് (സാഫ്), അതിരപ്പള്ളി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി, കാര്‍ഷിക വികസന -കര്‍ഷക ക്ഷേമ വകുപ്പ്, കേരഫെഡ്, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്, ഹാന്‍ഡി ക്രാഫ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കൈരളി), ഹാന്‍വീവ്, തദ്ദേശ സ്വയംഭരണവകുപ്പ്, ഔഷധി, വിനോദസഞ്ചാര വകുപ്പ് എന്നിവയാണ് കേരള പവലിയനില്‍ സ്റ്റാളുകള്‍ ഒരുക്കിയത്. കുടുംബശ്രീയും സാഫും ഒരുക്കിയ നാടന്‍ ഭക്ഷണശാല മേളയില്‍ ജനശ്രദ്ധ ആകര്‍ഷിച്ചു. വെളിച്ചെണ്ണ, ഏത്തക്ക ഉപ്പേരി, സുഗന്ധവ്യഞ്ജന വസ്തുക്കള്‍ , കയര്‍ ഉത്പന്നങ്ങള്‍ , കൈത്തറി വസ്ത്രങ്ങള്‍ എന്നിവയ്ക്കാണ് ഏറെ ആവശ്യക്കാര്‍ എത്തിയത്.
പ്രശസ്തരായ വ്യക്തികളും ഉന്നത ഉദ്യോഗസ്ഥരും സന്ദര്‍ശകരില്‍ ഉള്‍പ്പെടുന്നു. ക്രിക്കറ്റ് താരവും എം.പിയുമായ യൂസഫ് പത്താന്‍, ചെണ്ട മേള വിദഗ്ധന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെവി.തോമസ് ,കേരള ചീഫ് സെക്രട്ടറി എ.ജയതിലക് ഐഎഎസ്, ഔഷധി ചെയര്‍ പേഴ്‌സണ്‍ ശോഭന ജോര്‍ജ്, അനു എസ്.നായര്‍ ഐഎഎസ്, ദിവ്യ എസ്.അയ്യര്‍ ഐഎഎസ് , ശ്രീധന്യ സുരേഷ് ഐഎഎസ്, ഡോ. അശ്വതി ശ്രീനിവാസ് ഐഎഎസ്, മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി, കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ സുധീര്‍ നാഥ്് തുടങ്ങിയവര്‍ അതില്‍ പെടുന്നു.
--










Comments