‘മദർ മേരി കംസ് ടു മി’: പുകവലി ചിത്രത്തിന് വിലക്കില്ല, അരുന്ധതിക്കെതിരെയുള്ള ഹരജി സുപ്രീംകോടതി തള്ളി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 6, 2025
- 1 min read

പുസ്തകത്തിന്‍റെ കവർ പേജിൽ ബീഡി വലിക്കുന്ന ചിത്രം കൊടുത്ത അരുന്ധതി റോയിക്കെതിരെ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഗ്രന്ഥകാരിയായ അരുന്ധതി റോയിക്കും പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യക്കും എതിരെയായിരുന്ന ഹരജി.
‘മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തിന്‍റെ കവർ പേജിൽ അരുന്ധതി ബീഡി വലിച്ചിരിക്കുന്ന ചിത്രമാണ് ഉള്ളത്. പുസ്തകത്തെ പുകവലി പ്രോത്സാഹിപ്പിക്കാൻ ഉപയോഗിച്ചു എന്നായിരുന്നു ഹരജിക്കാരന്‍റെ വാദം.
അമ്മ മേരി റോയിയുടെ മരണശേഷം ഓർമ്മകൾ പങ്കുവെക്കുന്ന പുസ്തകമാണ് ‘മദർ മേരി കംസ് ടു മി’.
എന്നാൽ പുസ്തകത്തിന്‍റെ പ്രചാരത്തിനായി ഇത്തരമൊരു ഫോട്ടോയുടെ ആവശ്യം ഉള്ളവരല്ല ഗ്രന്ഥകാരിയും പ്രസാധകരുമെന്ന് പരമോന്നത കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചിയും അടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
പുകവലിക്കുള്ള പ്രോത്സാഹനമായി കവർ ഫോട്ടോ കാണരുതെന്ന് പ്രസാധകർ ഡിസ്ക്ലെയിമറിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുതാൽപര്യ ഹരജി ഇതേ കാരണം ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.










Comments