ഇൻഡിഗോ പ്രതിസന്ധി രൂക്ഷം: 500 ലേറെ ഫ്ലൈറ്റുകൾ കൂട്ടത്തോടെ റദ്ദാക്കി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 5, 2025
- 1 min read

കേരളം ഉൾപ്പെടെ രാജ്യമെമ്പാടുമുള്ള എയർപോർട്ടുകളിൽ നിരാശയിൽ വലയുന്ന യാത്രക്കാരുടെ കൂട്ടമാണ്. മണിക്കൂറുകളായി ലഗേജ് കിട്ടാത്തവരും, ഭക്ഷണം കിട്ടാത്തവരും, രോഗികളുമൊക്കെ ആ കൂട്ടത്തിൽ പെടും. പ്രതിസന്ധി തുടങ്ങി നാലാം ദിവസമായ ഇന്ന് 500 ലേറെ ഫ്ലൈറ്റുകളാണ് റദ്ദാക്കിയത്.
ഇൻഡിഗോ എയർലൈൻസ് യാത്രക്കാരെ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് ആരോപണം. പല എയർപോർട്ടുകളിലും സ്റ്റാഫിനെതിരെ യാത്രക്കാർ മുദ്രാവാക്യം മുഴക്കി.
പ്രശ്നത്തിന് പരിഹാരം എപ്പോഴുണ്ടാകുമെന്ന് നിശ്ചയമില്ല. അതിനിടെ ഇൻഡിഗോ യാത്രക്കാരോട് ക്ഷമാപണം നടത്തിയിട്ടുണ്ട്.










Comments