top of page


പാസ്പോർട്ട് അപേക്ഷാ ഫീസ് ജൂലൈ 1 മുതൽ കൂടും
പാസ്പോർട്ട് അപേക്ഷാ ഫീസ് ജൂലൈ ഒന്നുമുതൽ പ്രാബല്യത്തോടെ പുതുക്കി നിശ്ചയിച്ചു. സാധാരണ വിഭാഗത്തിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് 36 പേജുള്ള പാസ്പോർട്ട് ലഭിക്കാൻ അപേക്ഷാ ഫീസ് നിലവിലെ 1500 രൂപയിൽ നിന്ന് 2500 രൂപയായി പുതുക്കി. തൽക്കാൽ വിഭാഗത്തിലാണ് അപേക്ഷിക്കുന്നതെങ്കിൽ നിലവിലെ 3500 എന്നത് 5000 രൂപയാകും. 18 വയസിൽ താഴെയുള്ളവർക്ക് നിലവിലെ 1000 രൂപയിൽ നിന്ന് ഫീസ് 1750 രൂപയായും, തൽക്കാലിൽ 4250 രൂപയുമായാണ് വർധിപ്പിച്ചത്. കുട്ടികളുടെ കാര്യത്തിൽ നഷ്ടപ്പെടുകയോ കേടാകുകയോ ചെയ്ത പാസ്പോ
ന്യൂസ് ബ്യൂറോ , ഡൽഹി
Jun 251 min read


പാസ്പോർട്ട് പൗരത്വ രേഖയല്ല; ട്രാവൽ ഡോക്യുമെന്റ് മാത്രം
വിദേശയാത്രക്കും വിദേശത്ത് ഐഡന്റിറ്റി കാണിക്കാനും ഉള്ളതാണ് പാസ്പോർട്ട്. അത് പൗരത്വത്തിന്റെ പൂർണമായ പ്രൂഫ് ആകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പൗരത്വം തെളിയിക്കാനുള്ള പ്രൂഫായും ഗവൺമെന്റിന്റെ ആനുകൂല്യങ്ങൾ നേടാനുള്ള യോഗ്യതയായും പാസ്പോർട്ട് ഉപയോഗിക്കാൻ കഴിയുമോയെന്ന ജനങ്ങളുടെ ആശയക്കുഴപ്പം ദൂരീകരിക്കാനാണ് ഔദ്യോഗിക വിശദീകരണം. ബയോമെട്രിക് വിവരങ്ങളും സുരക്ഷാ ഫീച്ചറുകളും അടങ്ങിയ ഇലക്ട്രോണിക് ചിപ്പ് പതിപ്പിച്ച ഇ-പാസ്പോർട്ടാണ് ഇപ്പോൾ ലഭിക്കുക. രാജ്യത്ത് 545 പാസ്പോർട്ട് സേവ
ന്യൂസ് ബ്യൂറോ , ഡൽഹി
Jun 251 min read


മുനീർക്കയിലെ മുനീർ ആരാണ്?
ഡൽഹിയിലെ സ്ഥലനാമങ്ങളിൽ വേറിട്ടു നിൽക്കുന്ന പേരാണ് മുനീർക്ക. പതിനഞ്ചാം നൂറ്റാണ്ടിൽ ഡൽഹിയിലെ ലോദി ഭരണകാലത്തെ ലാൻഡ് അഡ്മിനിസ്ട്രേറ്റർ ആയിരുന്ന മുനീർ ഖാന്റെ പേരിൽ നിന്നാണ് മുനീർക്കയുടെ ഉത്ഭവം. ഇപ്പോഴത്തെ മുനീർക്ക, വസന്ത് വിഹാർ, JNU ക്യാമ്പസ്, ആർ.കെ പുരം മുതലായ ഏരിയകൾ ഉൾപ്പെടുന്ന വിശാലമായ കൃഷിയിടമായിരുന്ന മേഖല അദ്ദേഹത്തിന്റെ അധീനതയിൽ ആയിരുന്നു. നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ മുനീർ ഖാൻ എന്ന പേര് ലോപിച്ചാണ് മുനീർക്ക എന്നായത്. ഭീമമായ കടബാധ്യതകളിൽ പെട്ടുപോയ മുനീർ ഖാൻ പിന്നീട് ഈ പ്രദേശ
ന്യൂസ് ബ്യൂറോ , ഡൽഹി
Jun 191 min read


ഒരുമിച്ച് പി.എച്ച്.ഡി നേടി മാതൃകയായി നഴ്സിംഗ് ദമ്പതികൾ
പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര സ്വദേശിയായ ഡോ. ജിതിൻ തോമസ് പാറേലും ഭാര്യ കോട്ടയം ജില്ലയിലെ പാത്താമുട്ടം സ്വദേശിനിയായ ഡോ. ലിൻസു തോമസും നഴ്സിംഗ് ഗവേഷണരംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ കോൺസോർഷ്യവും രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തുന്ന പി.എച്ച്.ഡി പ്രോഗ്രാമിൽ സൈക്യാട്രിക് നഴ്സിംഗിൽ ഇരുവരും ഈ വർഷം ഡോക്ടറേറ്റ് നേടി. ഡോ. ജിതിൻ തോമസ് പരേലിന്റെ ഗവേഷണ വിഷയം "കേരളത്തിലെ പ്രളയബാധിതരുടെ ജീവിതാനുഭവങ്ങളും (Lived Experiences) അവർ സ്വീകരിച്
ന്യൂസ് ബ്യൂറോ , ഡൽഹി
Jun 171 min read


താൻ പ്രസവിച്ച ഇരട്ടക്കുഞ്ഞുങ്ങൾ തന്റേതല്ലെന്ന് അമ്മ
ഗുരുഗ്രാം നിവാസികളായ രാഹുൽ റാത്തോഡും ഭാര്യ മീനു റാത്തോഡും ഈ വർഷം ജനുവരിയിൽ അനുഭവിച്ച സന്തോഷത്തിന് അതിരില്ലായിരുന്നു. ഒരു കുഞ്ഞിനുവേണ്ടി വർഷങ്ങളോളം ദാഹിച്ചും പ്രാർത്ഥിച്ചും കഴിഞ്ഞ അവർക്ക് IVF പ്രക്രിയയിലൂടെ പിറന്നത് ഇരട്ട കുട്ടികൾ. ഒറ്റ പ്രസവത്തിൽ രണ്ട് പെൺമക്കൾ. പക്ഷെ കുഞ്ഞുങ്ങളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ അവരുടെ മുഖം വാടി. തങ്ങളുടേതാണെന്ന് പറയാൻ തക്ക മുഖഛായയോ ലക്ഷണങ്ങളോ അല്ല കുഞ്ഞുങ്ങൾക്ക്. തന്റെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചത് മറ്റാരുടെയോ ഭ്രൂണമാണെന്ന് വ്യക്തം. DNA
ന്യൂസ് ബ്യൂറോ , ഡൽഹി
Jun 141 min read


IAS കാരിയും IPS കാരിയും തമ്മിൽ കലഹം; മധ്യസ്ഥതക്ക് കുര്യൻ ജോസഫ്
സിവിൽ ഉദ്യോഗസ്ഥരായ രണ്ട് വനിതകൾ തമ്മിലുള്ള നിയമപ്പോരിന് അറുതി വരുത്താൻ ജസ്റ്റിസ് കുര്യൻ ജോസഫിനെ മധ്യസ്ഥനായി സുപ്രീംകോടതി നിയമിച്ചു. IAS കാരിയായ രോഹിണി സിന്ദൂരിയും IPS കാരിയായ രൂപ ദിവാകർ മൗദ്ഗിലും തമ്മിലാണ് കേസ്. ഇരുവർക്കും കർണാടകയിലാണ് സർവ്വീസ്. 2023 ൽ തുടങ്ങിയ നിയമ കലഹം നീണ്ടു പോകുന്നത് ഇരുവരുടെയും കരിയറിനെ ദോഷകരമായി ബാധിക്കുമെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ്മയും സഞ്ജീവ് സച്ദേവയും അടങ്ങുന്ന ബെഞ്ചാണ് മധ്യസ്ഥതയാണ് നല്ലതെന്ന് തീരുമാനിച്ചത്. IPS ഓഫീസറായ രൂപ മ
ന്യൂസ് ബ്യൂറോ , ഡൽഹി
Jun 131 min read


നെഹ്റുവിന്റെ റിക്കാർഡ് ഭേദിച്ച് മോദി
ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയെന്ന ബഹുമതി ഇനി നരേന്ദ്ര മോദിക്ക്. ഇന്ന് ജൂൺ 10 ന് മോദി പ്രധാനമന്ത്രി പദത്തിൽ 4399 ദിവസം തികക്കുകയാണ്. ജവഹർലാൽ നെഹ്റുവിന്റെ റിക്കാർഡ് 4398 ദിവസമാണ്. ഇന്ദിരാഗാന്ധിയുടെ തുടർച്ചയായ 4077 ദിവസമെന്ന റിക്കാർഡ് നരേന്ദ്ര മോദി കഴിഞ്ഞ ജൂലൈയിൽ പിന്നിട്ടിരുന്നു. ഗുജറാത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ബഹുമതി നേരത്തെ തന്നെ അദ്ദേഹം കരസ്ഥമാക്കിയതാണ്. അതുകൂടി ചേർത്താൽ അടുത്ത ഒക്ടോബറിൽ മോദി അധികാരസ്ഥാനത്
ന്യൂസ് ബ്യൂറോ , ഡൽഹി
Jun 101 min read


കുടുംബം അപ്പാടെ എരിഞ്ഞടങ്ങിയതറിയാതെ കാരണവരും വിട പറഞ്ഞു
മാളവ്യ നഗറിൽ കഴിഞ്ഞയാഴ്ചയുണ്ടായ തീപിടുത്തത്തിൽ തന്റെ കുടുംബത്തിലെ എട്ട് അംഗങ്ങളും വെന്തുമരിച്ച ദാരുണ സംഭവം അറിയാതെ സാകേത് മാക്സ് ഹോസ്പ്പിറ്റലിൽ ICU വിൽ കഴിഞ്ഞിരുന്ന കുടുംബത്തിലെ കാരണവരായ രാധെ ശ്യാം അഗർവാൾ (75) ഇന്നലെ മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും മകനും മരുമകളും രണ്ട് കൊച്ചുമക്കളും മൂന്ന് ബന്ധുക്കളുമാണ് ബെഡ് & ബ്രേക്ക്ഫാസ്റ്റ് ഹോട്ടലിലെ തീപ്പിടുത്തത്തിൽ മരിച്ചത്. സംഭവത്തിന് മൂന്ന് ദിവസം മുമ്പാണ് അഗർവാളിനെ സാകേത് ആശുപത്രിയിലെ ICU വിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ സന്ദർശിക
ന്യൂസ് ബ്യൂറോ , ഡൽഹി
Jun 101 min read


മാർപാപ്പയുടെ കമ്യൂണിക്കേഷൻ വിഭാഗത്തിന് വനിതാ സാരഥി
വത്തിക്കാനിലെ കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവിയായി ലിയോ പതിനാലാമൻ മാർപാപ്പ മെക്സിക്കോക്കാരിയായ മരിയ മൊണ്ട്സെരാറ്റ് അൽവാരാഡോയെ നിയമിച്ചു. ചരിത്രത്തിലാദ്യമായാണ് അൽമായരിൽ നിന്ന് ഒരു വനിത ഈ ഉന്നത പദവിയിലെത്തുന്നത്. 2026 നവംബർ ഒന്നിനാണ് സ്ഥാനമേൽക്കുക. വത്തിക്കാൻ ന്യൂസ്, വത്തിക്കാൻ ടെലിവിഷൻ, റേഡിയോ, മീഡിയ, മാർപാപ്പയുടെ മാധ്യമ കാര്യാലയം, വത്തിക്കാൻ പബ്ലിഷിങ് ഹൗസ്, വത്തിക്കാൻ പ്രിന്റിങ് പ്രസ് എന്നിവയും മറ്റും ഉൾപ്പെടുന്നതാണ് കമ്യൂണിക്കേഷൻ വിഭാഗം. 2018 ൽ നിയമിതനായ പാവോലോ റുഫീനിയുടെ പിൻ
ന്യൂസ് ബ്യൂറോ , ഡൽഹി
Jun 21 min read


സെന്റ് സ്റ്റീഫൻസ് കോളേജിന് വനിതാ പ്രിൻസിപ്പാൾ: സൂസൻ ഏലിയാസ് ചുമതലയേറ്റു
ഡൽഹി യൂണിവേഴ്സിറ്റിയുടെ ഏറ്റവും പ്രശസ്തമായ കോളേജുകളിലൊന്നായ സെന്റ് സ്റ്റീഫൻസ് കോളേജിൽ പ്രഥമ വനിതാ പ്രിൻസിപ്പാളായി സൂസൻ ഏലിയാസ് ഇന്ന് ചുമതലയേറ്റു. മെയ് 12 നാണ് പ്രിൻസിപ്പാളായി സൂസൻ ഏലിയാസിനെ പ്രഖ്യാപിച്ചത്. UGC ചട്ടങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി യൂണിവേഴ്സിറ്റി എതിർപ്പ് ഉന്നയിച്ചെങ്കിലും തീരുമാനവുമായി കോളേജ് അധികൃതർ മുന്നോട്ട് പോകുകയാണ് ചെയ്തത്. മലയാളി ആണെങ്കിലും ചെന്നൈയിൽ വളർന്ന സൂസൻ ഏലിയാസ് സെന്റ് സ്റ്റീഫൻസിന്റെ 14-ാമത് പ്രിൻസിപ്പാളാണ്. ചണ്ഡിഗഡ് യൂണിവേഴ്സിറ്റിയുടെ പ്രോ വൈസ്
ന്യൂസ് ബ്യൂറോ , ഡൽഹി
Jun 11 min read


എന്താണ് ഗോൾഡാഖാന? കത്തീഡ്രൽ ചർച്ചുമായി എന്താണ് കണക്ഷൻ?
സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സെൻട്രൽ ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രൽ ചർച്ചിനെ ഗോൾഡാഖാന ചർച്ച് എന്ന് വിളിക്കാറുണ്ട്. ഗോൾഡാഖാന എന്നു കേട്ടാൽ ചർച്ച് തന്നെയാണ് മിക്കവരുടെയും മനസ്സിൽ വരിക. എങ്ങനെ അത് പള്ളിയുമായി ചേർത്ത് പറയുന്നുവെന്നും അതിന്റെ അർത്ഥം എന്തെന്നും മലയാളികളിൽ പലർക്കും കൺഫ്യൂഷനാണ്. എന്നാൽ കത്തീഡ്രലുമായി യാതൊരു ബന്ധവും ആ വാക്കിനില്ല എന്നതാണ് വാസ്തവം. ചർച്ചിന്റെ മുമ്പിലുള്ള ജനറൽ പോസ്റ്റ് ഓഫീസാണ് ഗോൾഡാഖാന. റൗണ്ട് ഷേപ്പിലുള്ള ബിൽഡിംഗ്. Gol = Round, Dak = Post, Khana
പി. വി ജോസഫ്
May 311 min read


ട്രെയിനിൽ പാത്രം കഴുകൽ ടോയ്ലറ്റിൽ: IRCTC ക്ക് നോട്ടീസ്
ഓടുന്ന ട്രെയിനിൽ യാത്രക്കാർക്ക് ഭക്ഷണം കൊടുക്കുന്ന പാത്രങ്ങൾ കേറ്ററിംഗ് സ്റ്റാഫ് ടോയ്ലറ്റിൽ കഴുകുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ ഭക്ഷ്യ സുരക്ഷാ അധികൃതരുടെ നടപടി. IRCTC ക്ക് നോട്ടീസ് അയച്ചു. മുംബൈ ലോകമാന്യ തിലക് ടെർമിനലിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന ദുരന്തോ എക്സ്പ്രസ് (12223) ട്രെയിനിലാണ് സംഭവം. വിശദീകരണം സഹിതം എടുത്ത നടപടി സംബന്ധിച്ച് സമഗ്ര റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ന്യൂസ് ബ്യൂറോ , ഡൽഹി
May 301 min read


ഡൽഹിയിൽ വരുന്നു ഹൈഡ്രജൻ ബസ്സുകൾ
പൊതുഗതാഗതത്തിന് ക്ലീൻ എനർജിയിലേക്കുള്ള മുന്നേറ്റത്തിന്റെ ഭാഗമായി നഗരത്തിൽ ഹൈഡ്രജൻ ബസ്സുകൾ ഓടിക്കാനുള്ള ആലോചനയിലാണ് ഡൽഹി ഗവൺമെന്റ്. CSR സംരംഭത്തിൽ NTPC ലിമിറ്റഡാണ് ബസ്സുകൾ നൽകുക. DTC യും NTPC യും അതിനുള്ള ധാരണാപത്രം തയ്യാറാക്കി വരികയാണ്. ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി പങ്കജ് സിംഗ് അറിയിച്ചതാണ് ഇക്കാര്യം. നിലവിൽ രണ്ട് ബസ്സുകൾ സെൻട്രൽ വിസ്റ്റാ ഏരിയയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. ഗവൺമെന്റ് ഹൗസിംഗ് കോളനികളും അടുത്തുള്ള മെട്രോ സ്റ്റേഷനുകളും തമ്മിൽ ബന്ധിപ്പിച്ച് DMRC യാണ് ഇപ്പോൾ സർവ്
ന്യൂസ് ബ്യൂറോ , ഡൽഹി
May 291 min read


ഇന്ത്യൻ വിദ്യാർത്ഥിനി കാനഡയിൽ കുത്തേറ്റ് മരിച്ചു
ഗുജറാത്ത് സ്വദേശിനി കാനഡയിൽ കുത്തേറ്റ് മരിച്ചു. വിധി മേഘ എന്ന 22 കാരി വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. മെയ് 15 മുതൽ കാണാതായ വിധിയുടെ മൃതദേഹം കുത്തേറ്റ് മരിച്ച നിലയിൽ അമേരിക്കൻ അതിർത്തിയോട് ചേർന്ന് നയാഗ്ര മേഖലയിലാണ് പോലീസ് കണ്ടെത്തിയത്. പഠനത്തോടൊപ്പം പാട്ട്ടൈം ജോലി ചെയ്തിരുന്ന വിധി കാനഡയിൽ പെർമനന്റ് റസിഡൻസിക്ക് അപേക്ഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു. കൊലപാതക കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ന്യൂസ് ബ്യൂറോ , ഡൽഹി
May 281 min read


മെട്രോ സ്റ്റേഷനുകൾക്ക് പേരുമാറ്റവുമായി സർക്കാർ
ഡൽഹി മെട്രോയുടെ ചില സ്റ്റേഷനുകളുടെ പുനർനാമകരണത്തിന് സർക്കാർ അംഗീകാരം നൽകി. പേരുകൾ നിശ്ചയിക്കുന്ന അതോറിറ്റി അധികൃതർ മുഖ്യമന്ത്രി രേഖ ഗുപ്തയുമായി ചേർന്ന യോഗത്തിലാണ് ചില സ്റ്റേഷനുകളുടെ പേര് മാറ്റാൻ തീരുമാനമായത്. രോഹിണി വെസ്റ്റ് മെട്രോ സ്റ്റേഷൻ ഇനി ഡോ. ബാബാ സാഹെബ് അംബേദ്കർ ഹോസ്പ്പിറ്റൽ മെട്രോ സ്റ്റേഷൻ എന്നറിയപ്പെടും. ദ്വാരക മെട്രോ സ്റ്റേഷൻ ഇനിമുതൽ ദ്വാരക-കക്ക്രോള മെട്രോ സ്റ്റേഷൻ എന്നാകും. രോഹിണി ഈസ്റ്റ് ഇനി രോഹിണി മെട്രോ സ്റ്റേഷനാകും. ചില ചൗക്കുകളുടെ പേരിലും മാറ്റമുണ്ട്. ഷക്കർപ
ന്യൂസ് ബ്യൂറോ , ഡൽഹി
May 281 min read


ബൈജു രവീന്ദ്രന് സിംഗപ്പൂരിൽ ആറ് മാസം തടവ്
എഡ്യുടെക് കമ്പനി ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂരിൽ ആറ് മാസം തടവ് വിധിച്ച് കോടതി. പല ഉത്തരവുകളും അനുസരിച്ച് നടപടി എടുക്കാതിരുന്നതിന് കോടതിയലക്ഷ്യ കേസിലാണ് ശിക്ഷ. സിംഗപ്പൂരിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഉടൻ കീഴടങ്ങണമെന്നും, അടക്കേണ്ട തുക അടച്ചു തീർക്കണമെന്നും, ഡോക്യുമെന്റുകൾ സമർപ്പിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ നിക്ഷേപകരോട് ബൈജൂസിന് ശതകോടിക്കണക്കിന് ഡോളർ കടബാധ്യത നിലവിലുണ്ട്. മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജ
ന്യൂസ് ബ്യൂറോ , ഡൽഹി
May 271 min read


അമേരിക്കയിൽ ഇന്ത്യക്കാരി വെടിയേറ്റു മരിച്ചു
അമേരിക്കയിലെ വെർജീനിയയിൽ ഗുജറാത്ത് സ്വദേശിനി വെടിയേറ്റു മരിച്ചു. സൂപ്പർമാർക്കറ്റിൽ കവർച്ചക്കെത്തിയ മുഖംമൂടിയണിഞ്ഞ അക്രമിയാണ് വെടിയുതിർത്തത്. പത്ത് വർഷമായി സൂപ്പർമാർക്കറ്റിലെ ജോലിക്കാരിയായ മെഘനാബെൻ പട്ടേൽ എന്ന 45 കാരിക്കാണ് ദാരുണാന്ത്യം. ബില്ലിംഗ് കൗണ്ടറിലുള്ള മെഘനാബെന്നുമായി അക്രമി സംസാരിക്കുന്നതും, താമസിയാതെ റിവോൾവറെടുത്ത് തുരുതുരെ വെടിയുതിർക്കുന്നതും CCTV ദൃശ്യത്തിൽ കാണാം. മേഘനാബെൻ തൽക്ഷണം മരിച്ചു. ഭർത്താവും രണ്ട് മക്കളും അമേരിക്കയിലാണ്.
ന്യൂസ് ബ്യൂറോ , ഡൽഹി
May 261 min read


AC ഹെൽമറ്റ്: ട്രാഫിക് പോലീസിന് കൂളാകാം
ഡൽഹിയിൽ താപനില 45 ഡിഗ്രിയും കടന്ന് ഉയരുമ്പോൾ ട്രാഫിക് പോലീസിനെ കൂളാക്കാൻ പദ്ധതി. പൈലറ്റ് പ്രോജക്ട് ആവിഷ്കരിച്ചു. AC ഹെൽമറ്റാണ് പ്രധാനം. ബാറ്ററിയിൽ പ്രവർത്തിക്കന്ന ഹെൽമറ്റ് ശിരസിന് ആശ്വാസമേകും. അന്തരീക്ഷ താപത്തേക്കാൾ 12 ഡിഗ്രി വരെ ചൂട് കുറയ്ക്കുന്നതാണ് ഹെൽമറ്റ്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹാൻഡ്ഹെൽഡ് ഫാനും ലഭ്യമാക്കും. കൂടാതെ ഹൈഡ്രേഷൻ സപ്പോർട്ടും ഉണ്ടാകും. കോളർ ഫാൻ, ട്രാഫിക് ബൂത്തുകളിൽ പോർട്ടബിൾ ടേബിൾ വെന്റിലേറ്റർ, തണുപ്പിച്ച കുടിവെള്ളം, ORS പാനീയം എന്നിവയും സജ്ജമാക്കാനാണ്
ന്യൂസ് ബ്യൂറോ , ഡൽഹി
May 261 min read


കൂടുതൽ യാത്രക്കാർ മെട്രോയിലേക്ക്: സർവ്വീസ് കൂട്ടി DMRC
ഇന്ധനവിലയും ജീവിതച്ചെലവും കൂടുന്ന സാഹചര്യത്തിൽ സ്വന്തം വാഹനത്തിലെ യാത്ര വേണ്ടെന്നു വെച്ച് മെട്രോയിലേക്ക് എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. പൊതുഗതാഗതം ഉപയോഗിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും ഡൽഹി ഗവൺമെന്റിന്റെ തീരുമാനവും അതിന് പ്രചോദനമാകുകയും ചെയ്തു. ഡൽഹി ഗവൺമെന്റ് Metro Monday യും No Car Day യും പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി രേഖാ ഗുപ്തയും മന്ത്രിമാരും മെട്രോയിൽ യാത്ര ചെയ്യുന്ന റിപ്പോർട്ടുകളും വന്നു. Metro Monday ക്കു വേണ്ടി 24 മെട്രോ ട്രിപ്പുകൾ DMRC അധികമായി ഏർപ്
ന്യൂസ് ബ്യൂറോ , ഡൽഹി
May 191 min read


വീട്ടുവാടകക്ക് പകരം ബലാൽസംഗത്തിന് ഡീൽ: രണ്ട് പേർ അറസ്റ്റിൽ
ഭാര്യയേയും 13 വയസുള്ള മകളെയും ബലാൽസംഗത്തിന് വിട്ടുകൊടുക്കാൻ വീട്ടുടമസ്ഥനുമായി കരാർ. ഗുജറാത്തിലെ മോർബിയിലാണ് സംഭവം. വാടകമുറിക്ക് മാസം തോറും 2000 രൂപ കൊടുക്കാൻ കഴിയാതെ വന്ന ഗൃഹനാഥനാണ് എളുപ്പവിദ്യ കണ്ടെത്തിയത്. വീട്ടുടമസ്ഥനും അറസ്റ്റിലായി. വാടക കുടിശിക കൊടുത്തു തീർക്കുന്നതു വരെ ബലാൽസംഗം ചെയ്യാമെന്നായിരുന്നു കരാർ. ഗൃഹനാഥന്റെ ഭാര്യാമാതാവ് പോലീസിൽ പരാതി നൽകിയതോടെയാണ് ഇരുവരും അറസ്റ്റിലായത്. പോക്സോ കേസാണ് രജിസ്റ്റർ ചെയ്തത്.
ന്യൂസ് ബ്യൂറോ , ഡൽഹി
May 161 min read






bottom of page
