ഡൽഹി MP മാരുടെ അപ്പാർട്ട്‍മെന്‍റിൽ തീപിടുത്തം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 18
- 1 min read

തലസ്ഥാനത്തെ MP മാർക്ക് അലോട്ട് ചെയ്തിരിക്കുന്ന ബ്രഹ്മപുത്ര അപ്പാർട്ട്‍മെന്‍റിൽ തീപിടുത്തം. ഡോ. ബിഷംബർ ദാസ് മാർഗിലാണ് ഈ ബഹുനില കെട്ടിടം. അഗ്നിശമന സേന ഉടനെത്തി തീ അണച്ചു. ആളപായമില്ല.
നിരവധി രാജ്യസഭാ MP മാരുടെ വസതികളുള്ള അപ്പാർട്ട്‍മെന്‍റ് 2020 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉൽഘാടനം ചെയ്തത്. പാർലമെന്‍റ് മന്ദിരത്തിൽ നിന്ന് വെറും 200 മീറ്റർ അകലെയാണ് ഈ കെട്ടിടം.
പാർലമെന്‍റിനോട് ചേർന്ന് നിരവധി രാജ്യസഭാ MP മാരുടെ വസതികളുള്ള കെട്ടിത്തിലാണ് തീപിടുത്തം ഉണ്ടായതെന്നും, എന്നിട്ടും അഗ്നിശമന സേന എത്താൻ 30 മിനിട്ട് എടുത്തെന്നും തൃണമൂൽ കോൺഗ്രസ് MP സാകേത് ഗോഘലെ പറഞ്ഞു.











Comments