സൗജന്യ കാൻസർ പരിശോധന ക്യാംപ് നാളെ (7 ന്)
- VIJOY SHAL
- Dec 6, 2025
- 1 min read

ഡൽഹി മലയാളി അസോസിയേഷനും ഇന്ത്യൻ കാൻസർ സൊസൈറ്റി ഡൽഹി ബ്രാഞ്ചും സംയുക്തമായി സൗജന്യ കാൻസർ പരിശോധന ക്യാംപ് സംഘടിപ്പിക്കുന്നു. ഡിസംബർ 7ന് രാവിലെ 10 മുതൽ 12.30 വരെ രജിസ്ട്രനും തുടർന്ന് X-ray, ബ്ളഡ് പ്രൊഫൈൽ, ഓറൽ എക്സ് മിനേഷൻ, പരിപൂർണ ഗൈനക്കോളജിക്കൽ cervix പരിശോധന (Pap Test), സ്തന പരിശോധന, കംപ്ലീറ്റ് male check up by Physician എന്നിവ RK Puram സെക്ടർ 4- DMA സാംസ്കാരിക കേന്ദ്രത്തിൽ നടത്താവുന്നതാണ്. ആദ്യം എത്തിച്ചേരുന്ന 100 പേർക്ക് മാത്രമായിരിക്കും പരിശോധനകൾ ലഭ്യമാകുക.
RK പുരം ഏരിയ മാത്രമായും സംഘടന അംഗത്വമുള്ളവർക്കും മാത്രമായി പരിപാടിയെ പരിമിതപ്പെടുത്തുന്നില്ല. പങ്കെടുക്കാൻ താല്പര്യമുള്ള ആർക്കും ഫോറം സബ്മിറ്റ് ചൈയ്യാമെന്നു വൈസ് ചെയര്മാന് അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് DMA ആർ കെ പുരം ഏരിയ വൈസ് ചെയര്മാന് ശ്രീ പി മുരളീധരൻ (9968112200) RK Puram Area വനിതാ വിംഗ് കൺവീനർ ശ്രീമതി ബീന പ്രദീപ് (84382 73331) എന്നിവരെ ബന്ധപ്പെടുക.










Comments