top of page


ചാവറ കുര്യാക്കോസ് എലിയാസ് ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ചുള്ള ഭക്തിനിർഭരമായ പ്രദിക്ഷണo
ഹരിനഗർ St. ചാവറ കുര്യാക്കോസ് എലിയാസ് ദേവാലയത്തിലെ തിരുനാളിനു Fr. Tinto Kodiyan മുഖ്യ കാർമികത്വം വഹിച്ചു.തിരുനാളിനോടനുബന്ധിച്ചുള്ള ഭക്തിനിർഭരമായ പ്രദിക്ഷണത്തിനു ഇടവക വികാരി Fr. ജോയ് പുതുശേരി, കൈക്കാരന്മാർ, തിരുനാൾ കമ്മിറ്റി കൺവീനർ എന്നിവർ നേതൃത്വം നൽകി.
ന്യൂസ് ബ്യൂറോ , ഡൽഹി
7 hours ago1 min read


തകര്പ്പന് വില്പ്പനയുമായി എല്എസ്ജിഡി സ്റ്റാള്
രാജ്യാന്തര വ്യാപാരമേളയിലെ കേരളത്തിന്റെ പ്രദര്ശന നഗരിയില് ഏറ്റവും ജനത്തിരക്കുണ്ടായ സ്റ്റാളുകളില് ഒന്നാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെത്. ഇതിനോടകം 2.50 ലക്ഷത്തിലേറെ രൂപയുടെ വിറ്റുവരവാണുണ്ടായത്. കരിപ്പട്ടി, ഏത്തയ്ക്ക ഉപ്പേരി എന്നിവയൊക്കെ ആദ്യ ദിനങ്ങളില്തന്നെ ചൂടപ്പം പോലെ വിറ്റുതീര്ന്നു. വിവിധ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ കീഴിലുള്ള ഉത്പാദക സൊസൈറ്റികളില് നിന്നുള്ള ഉത്പന്നങ്ങളാണ് എല്എസ്ജിഡി സ്റ്റാളില് ലഭ്യമാക്കിയിക്കുന്നത്. നന്ദിയോട് സര്വീസ് കോപ്പറേറ്റീവ് സൊസൈറ്റി ഉത്പാദി
ന്യൂസ് ബ്യൂറോ , ഡൽഹി
8 hours ago1 min read


കേരളീയ ഭക്ഷണ വിഭവങ്ങളുമായി സാഫും കുടുംബശ്രീയും
മലയാളത്തനിമയുള്ള ഭക്ഷണവിഭവങ്ങളുമായി കാത്തിരിക്കുകയാണ് കുടുംബശ്രീയുടെയും സാഫിന്റെയും വില്പ്പനശാലകള്. രാജ്യാന്തര വ്യാപാരമേളയിലെ ഫുഡ് കോര്ട്ടില് പ്രവേശിക്കുമ്പോള് തന്നെ മലയാള രുചിപ്പെരുമയുടെ സുഗന്ധം വരവേല്ക്കും. വന് ജനത്തിരക്കാണ് ഇരു ഭക്ഷണശാലകളിലും. മീന് , മാംസ വിഭവങ്ങളുടെ വൈവിധ്യങ്ങളാണ് സാഫ് ഒരുക്കിയിരിക്കുന്നത്, ചട്ടി ചോറാണ് എടുത്ത് പറയേണ്ട വിഭവം. 14 വിഭവങ്ങള് അടങ്ങുന്ന ചട്ടിച്ചോറ്് 400 രൂപയ്ക്ക് കിട്ടും. രണ്ട് പേര്ക്ക് വയറുനിറയെ കഴിക്കാന് ഒരു പ്ലേറ്റ് മതിയാകും. കവു
ന്യൂസ് ബ്യൂറോ , ഡൽഹി
1 day ago1 min read


ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളകൈത്തറി വസ്ത്രങ്ങളുടെ കമനീയശേഖരവുമായി മൂന്ന് സ്റ്റാളുകള്
ന്യൂഡല്ഹി: കൈത്തറി വസ്ത്രങ്ങളുടെ കമനീയ ശേഖരമൊരുക്കി മൂന്ന് വില്പ്പനശാലകളാണ് കേരളത്തിന്റെ പവലിയനില് സന്ദര്ശകരെ വരവേല്ക്കുന്നത്. ഹാന്റക്സ്, ഹാന്വീവ്, ഡയറക്ടറേറ്റ് ഓഫ് ഹാന്ഡ്ലൂം ആന്ഡ് ടെക്സ്റ്റയില്സ് എന്നിവയുടേതാണ് സ്റ്റാളുകള് . കസവ് വസ്ത്രങ്ങളുടെ വിപുലമായ ശ്രേണിയാണ് ഡയറക്ടറേറ്റ് ഓഫ് ഹാന്ഡ്ലൂംസ് ആന്ഡ് ടെക്സ്റ്റയില്സ് അവതരിപ്പിക്കുന്നത്. 2100 രൂപ മുതല് 9000 രൂപ വരെ വിലയുള്ള കസവ് സാരികളുണ്ട്. കസവുമുണ്ടിന് 1040 രൂപ മുതല് 2750 രൂപ വരെയാണ് വില. ഇതുകൂടാതെ കസവ് നെയ്ത കുര
ന്യൂസ് ബ്യൂറോ , ഡൽഹി
1 day ago1 min read


ഡിഎംഎ വോളിബാൾ ടൂർണമെന്റ് :മണി ക്ലബ്ബ് ജേതാക്കളായി
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച വോളിബാൾ ടൂർണമെന്റ് 2025-ൽ മണി ക്ലബ്ബ് ജേതാക്കളായി. ശിവാജി എൻക്ലേവിലെ ഡിഎംഎ പാർക്കിൽ അരങ്ങേറിയ ടൂർണമെന്റിന് നേതൃത്വം വഹിച്ചത് ഡിഎംഎ രജൗരി ഗാർഡൻ ഏരിയ ആയിരുന്നു. ഡിഎംഎ രജൗരി ഗാർഡൻ, സൺഡേ ക്ലബ്ബ് ജനക് പുരി, മണി ക്ലബ്ബ്, ഹരിനഗർ സ്പൈക്കേഴ്സ്, ഡിഎംഎ ആർ കെ പുരം, ഡൽഹി വോളി അക്കാദമി, കേരളാ സ്പൈക്കേഴ്സ് ലാഡോ സരായ്, നജഫ് ഗഡ് വോളി ടീം, ജയ്ശങ്കർ വോളി വൈക്കം, ഡൽഹി പാലക്കാടൻ കൂട്ടായ്മ, ആർ.എഫ്.ജി. ലാഡോ സരായ്, തണ്ടേഴ്സ് മയൂർ വിഹാർ ഫേസ്-3
P N Shaji
1 day ago1 min read


ഡൽഹി മെട്രോയിൽ ലക്ഷ്വറി കോച്ച്: സമ്പന്നരെ ആകർഷിക്കാൻ ആലോചന
ഇന്ത്യൻ റയിൽവെയുടെ ലക്ഷ്വറി ട്രെയിനുകളിലും വന്ദേഭാരത് ട്രെയിനുകളിലും ഉള്ളതുപോലെ ഡൽഹി മെട്രോ ട്രെയിനുകളിലും ലക്ഷ്വറി കോച്ച് ഏർപ്പെടുത്താൻ ആലോചന. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ട്രെയിനിൽ ഒരു കോച്ച് മാത്രമാണ് ഘടിപ്പിക്കുക. ഉയർന്ന നിരക്കിൽ യാത്ര ചെയ്യാൻ കഴിയുന്നവരാണ് ടാർഗറ്റ്. ഇത് വിജയിച്ചാൽ എല്ലാ റൂട്ടുകളിലെയും ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ ഏർപ്പെടുത്തും. കേന്ദ്ര നഗര വികസന വകുപ്പ് മന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചതാണ് ഇക്കാര്യം. മെട്രോ ട്രെയിനിൽ ഇപ്പോൾ ഈടാക്കുന്ന യാത്രാ നിരക്കി
ന്യൂസ് ബ്യൂറോ , ഡൽഹി
2 days ago1 min read


രംഗ് രസിന്റെ പോസ്റ്റർ അനാച്ഛാദനം ചെയ്തു
ഗുരുഗ്രാം: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ നടത്തുന്ന സംഗീതപരിപാടി രംഗ് രസിന്റെ പോസ്റ്റർ അനാച്ഛാദനം ചെയ്തു. നവംബർ ഒൻപതാം തിയ്യതി ഞായറാഴ്ച പള്ളിയങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ഡൽഹി ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ യൂഹാനോൻ മോർ ദിമിത്രിയോസ് തിരുമേനി പോസ്റ്റർ പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷിജു ജോസഫിന് കൈമാറി. ഇടവക വികാരി ഫാ.സുമോദ് ജോൺ, ട്രസ്റ്റി രാജു വി എബ്രഹാം തുടങ്ങിയവരും, ഡൽഹിയിലെയും പരിസരപ്രദേശങ്ങളിൽനിന്നുള്ള വിവിധ പള്ളിവികാരിമാർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്
ന്യൂസ് ബ്യൂറോ , ഡൽഹി
2 days ago1 min read


ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം
മത്സരത്തിന്റെ പതിമൂന്നാമത് വാർഷിക ആഘോഷം 2025 നവംബർ 23 ന് ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ വച്ചു നടത്തപ്പെടുന്നു* ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും, ഡൽഹി ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്തയും ആയിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെ പതിമൂന്നാമത് വാർഷിക ആഘോഷം 2025 നവം
ഷിബി പോൾ മുളന്തുരുത്തി
2 days ago1 min read


വൈബ് ഫെസ്റ്റ് നവംബർ 23 ന് സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ
മയൂർ വിഹാർ : സെന്റ് ജെയിംസ് ഓർത്തഡോക്സ് മയൂർ വിഹാർ ഫേസ് 3 ഇടവകയുടെ രജത ജൂബിലി വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കലാസന്ധ്യ (വൈബ് ഫെസ്റ്റ്) 2025 നവംബർ 23 ഞായറാഴ്ച വൈകിട്ട് 6.30 മുതൽ സീരിഫോർട്ട് ഓഡിറ്റോറിയത്തിൽ വച്ച് അരങ്ങേറും. മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത ഗായകരായ ജി വേണു ഗോപാൽ, അരവിന്ദ് വേണുഗോപാൽ, അഖില ആനന്ദ് തുടങ്ങിയവരുടെ സംഘങ്ങൾ അവതരിപ്പിക്കുന്ന ഗാനമേളയും, ഷിബു ലാബാന്റെ കോ
ഷിബി പോൾ മുളന്തുരുത്തി
2 days ago1 min read


ഡൽഹിയിലെ പ്രാണവായു ആരോഗ്യത്തിന് ഹാനികരം
ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായി തുടരുന്നതിൽ ഡോക്ടർമാരും മറ്റ് വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചു. മാസ്ക്ക് ധരിച്ചതുകൊണ്ട് കാര്യമില്ലെന്നും, ജീവന് ഭീഷണി ഉയർത്തുന്ന സാഹചര്യമാണ് ഉള്ളതെന്നും എയിംസിലെ പൾമനറി വിഭാഗം മേധാവി ഡോ. ആനന്ദ് മോഹൻ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി ഡൽഹിയിലെ സ്ഥിതി ഇതാണെന്നും, അതിൽ യാതൊരു മാറ്റവും വരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തരവാദപ്പെട്ടവർ കർശനമായ പരിഹാരമാർഗങ്ങൾ കണ്ടെത്തണം. ശ്വാസകോശത്തെ മാത്രമല്ല മറ്റ് ആന്തരാവയവങ്ങളെയും ഇത് ദോഷകരമായി ബാധിക്കുന്നുണ്ട
ന്യൂസ് ബ്യൂറോ , ഡൽഹി
4 days ago1 min read


നോർക്ക കെയർ എൻറോൾമെന്റ് ഓൺലൈന് സഹായ കേന്ദ്രം
നോർക്ക കെയർ എൻറോൾമെന്റ് ഓൺലൈന് സഹായ കേന്ദ്രം ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതൽ 3 .45 വരെ പ്രവാസി കേരളീയർക്കായുള്ള നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നോർക്ക ആസ്ഥാനത്തു സഹായ കേന്ദ്രം സേവനം ലഭ്യമാണ്. ഓൺലൈനായി വീഡിയോ കോൺഫെറെൻസിങ്ങ് സംവിധാനത്തിലൂടെയാണ് സഹായം ലഭ്യമാക്കുക. നോര്ക്ക കെയര് എന്റോള്മെന്റിനുളള അവസാന തീയ്യതിയായ 2025 നവംബര് 30 വരെ എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതൽ 3 .45 വരെ ഈ സംവിധാനം പ്രവർത്തിക്കും. നോർക്ക റൂട
ന്യൂസ് ബ്യൂറോ , ഡൽഹി
4 days ago1 min read


ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളആയുര്വേദ പെരുമയുമായി ഔഷധി വില്പ്പനശാല
ആയുര്വേദത്തിന്റെ ജനപ്രീതി നാള്ക്കുനാള് കൂടിവരുന്നതിന്റെ തെളിവാണ് കേരള പവലിയിനിലെ ഔഷധി വില്പ്പനശാലയിലെ ജനത്തിരക്ക്. കേരള സര്ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഔഷധി പുറത്തിറക്കുന്ന 40 ലേറെ ആയുര്വേദ മരുന്നുകള് വില്പ്പനയ്ക്ക് വച്ചിട്ടുണ്ട്. ഇരുപത്തിയാറാം നമ്പര് സ്റ്റാളിലാണ് ഔഷധിയുടെ വില്പ്പന കേന്ദ്രം. വിവിധ തരം ലേഹ്യം, തൈലം, ഗുളിക, അരിഷ്ടം എന്നിവയൊക്കെ ലഭ്യമാണ്. എല്ലാ ഉത്പന്നങ്ങള്ക്കും 10 ശതമാനം വിലക്കിഴിവ് ലഭ്യമാക്കിയിട്ടുണ്ട്. ഊര്ജവും ഉന്മേഷവും പകരുന്ന ബലാരിഷ്
ന്യൂസ് ബ്യൂറോ , ഡൽഹി
4 days ago1 min read


കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ ഡിഎംസിഐ സ്കോളർഷിപ്പ് & ഫെലിസിറ്റേഷൻ പരിപാടി സംഘടിപ്പിച്ചു
ഡിസ്ട്രസ് മാനേജ്മെന്റ് കലക്ടീവ് ഇന്ത്യ (DMCI), ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിലെ സ്പീക്കർ ഹാളിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. വിവിധ ഡൽഹി സർവകലാശാലകളിൽ ഉയർന്ന വിദ്യാഭ്യാസം നേടിയെടുക്കുന്ന 100 വിദ്യാർത്ഥികൾക്ക് ഈ ചടങ്ങിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ജസ്റ്റിസ് കുര്യൻ ജോസഫ് (മുൻ സുപ്രീം കോടതി ജഡ്ജി)യുടെ നേതൃത്വത്തിൽ നാലാം വർഷത്തിലേക്ക് കടക്കുന്ന ഒരു മഹത്തായ പദ്ധതിയാണിത്. ദീപാലയയുടെ സിഇഒ അഡ്വ. ഡോ. കെ. സി. ജോർജിനെ കുട്ടികളുടെ വികസനം, സംരക്ഷണം, സ്ത്രീ ശാക്തീക
ന്യൂസ് ബ്യൂറോ , ഡൽഹി
5 days ago1 min read


ജെസ്സി ഡേവിസ് ഡൽഹിയിൽ നിര്യാതയായി
ന്യൂഡൽഹി: രോഹിണി സെന്റ് പാദ്രേ പിയോ ഇടവക അംഗമായ ജെസ്സി ഡേവിസ് (65 ) വീട് നമ്പർ 332 പോക്കറ്റ് ബി/9 സെക്ടർ 3 രോഹിണി, ഡൽഹിയിൽ നിര്യാതയായി . ഭർത്താവ് പരേതനായ ജോയി ദേവസ്യ. മക്കൾ ജിതിൻ ഡേവിസ് , ജെഫി ഡേവിസ് മരുമക്കൾ : സൊഫിയ പെരേര സിബി സത്യൻ. പരേത കോട്ടയം അതിരമ്പുഴ ശ്രീകണ്ഠമംഗലം കരിമ്പുകാല കുടുംബാംഗമാണ് . സംസ്കാരം 20 ന് ബുറാടി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. ഫോൺ : 9953904336
ന്യൂസ് ബ്യൂറോ , ഡൽഹി
5 days ago1 min read


നവംബർ 23 ന് മായാപുരിയിൽ 35മത് അയ്യപ്പ പൂജ നടത്തുന്നു
അയ്യപ്പപുജ സേവാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 23 ന് മായാപുരിയിൽ 35 ാമത് അയ്യപ്പ പൂജ നടത്തുന്നു. വൈക്കം ആനത്താനത്ത് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ പൂജകൾ നടക്കുന്നു. രാവിലെ 5 ന് ഗണപതിഹോമം, 8.30 ന് ഭജന, 11.30 ന് ഉച്ചപൂജ, 12.30 ന് അന്നദാനം,വൈകീട്ട് 4.30 ന് സ്വാർഗ്ഗാശ്രമം മന്ദിറിന് സമീപത്ത് നിന്ന് വാദ്യമേളം , അമ്മൻ കുടം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര .രാത്രി 8 ന് മഹാദീപാരാധന തുടർന്ന് അത്താഴപൂജ , പ്രസാദവിതരണം .
ന്യൂസ് ബ്യൂറോ , ഡൽഹി
5 days ago1 min read


മുളം തണ്ടിലെ വിസ്മയവുമായി ബാംബുമിഷൻ
മുളയിൽ തീർത്ത പേന, ബുക്ക്മാർക്ക്, കീ ചെയിൻ, സ്പൈസ് ബോക്സ്, ക്ലോക്ക് തുടങ്ങി 50 ലധികം ഉത്പന്നങ്ങളാണ് അന്താരാഷ്ട്ര വിപണന മേളയിലെ കേരള പവലിയനിലെ ബാംബു മിഷൻ സ്റ്റാളിലുള്ളത്. നൂറ് രൂപ മുതല് 6000 രൂപ വരെയാണ് വില. മുളയിലുള്ള ഗൃഹാലങ്കാര ഉത്പന്നങ്ങൾ, അടുക്കള ഉപകരണങ്ങള്, ആഭരണം, കാലാരൂപ മാതൃകകൾ എന്നിവയും സ്റ്റാളിൽ ലഭ്യമാണ്. മേശപ്പുറത്തു വയ്ക്കാവുന്നതും തൂക്കിയിടാവുന്നതുമായ അലങ്കാര വിളക്കുകളുമുണ്ട്. വീടിനുള്ളില് ചെടി വളർത്തുന്നതിനുള്ള മുളം ചട്ടി, മുളം തണ്ടില് അക്രിലിക് പെയിൻ്റിൽ ഒ
ന്യൂസ് ബ്യൂറോ , ഡൽഹി
5 days ago1 min read


ഡിഎംഎ കലോത്സവത്തിൽ നിരവ് നായർ കലാപ്രതിഭ
ഡൽഹി മലയാളി അസോസിയേഷൻ കലോത്സവത്തിൽ ദ്വാരക ഏരിയയിലെ നിരവ് നായർ കലാപ്രതിഭയായി. ആൺകുട്ടികളുടെ സബ് ജൂനിയർ വിഭാഗത്തിൽ കർണാട്ടിക് ക്ലാസിക്കൽ, സിനിമാ ഗാനങ്ങൾ, മലയാള കവിതാ പാരായണം, വാട്ടർ കളർ പെയിന്റിംഗ് എന്നിവയിൽ ഒന്നാം സ്ഥാനവും പെൻസിൽ ഡ്രോയിങ്, ഇംഗ്ലീഷ് കവിതാ പാരായണം എന്നിവയിൽ രണ്ടാം സ്ഥാനവും നേടിക്കൊണ്ടാണ് നിരവ് കലാ പ്രതിഭയായത്. എൻ.പി. നിതിൻ, രേവതി നായർ ദമ്പതികളുടെ മകനായ നിരവിന്റെ സഹോദരി നിരഞ്ജനയും കലോത്സവത്തിൽ പെൺകുട്ടികളുടെ സബ് ജൂനിയർ വിഭാഗത്തിൽ കർണാടിക് ക്ലാസിക്കൽ, മാപ്പിള പാട
P N Shaji
5 days ago1 min read


ഡിഎംഎ കലോത്സവത്തിൽ വി. ഭവ്യശ്രീ കലാതിലകം
വികാസ്പുരി കേരള സ്കൂളിൽ ഇന്നലെ സമാപിച്ച ഡൽഹി മലയാളി അസോസിയേഷൻ കലോത്സവത്തിൽ കാൽക്കാജി ഏരിയയിലെ വി. ഭവ്യശ്രീ കലാതിലകമായി. പെൺകുട്ടികളുടെ സബ് ജൂനിയർ വിഭാഗത്തിൽ ഭരതനാട്യം, സിനിമാ ഗാനങ്ങൾ, നാടോടി നൃത്തം, ലളിത ഗാനങ്ങൾ, മലയാള കവിതാ പാരായണം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയാണ് ഭവ്യശ്രീ കലാ തിലകമായത്. ഡിഎംഎ കാൽക്കാജി ഏരിയ ചെയർമാനും ഡിഎംഎ മലയാള ഭാഷാ പഠന കേന്ദ്രം അധ്യാപകനുമായ വി ബാബുവിന്റേയും തുഷാരയുടെയും മകളാണ് ഭവ്യശ്രീ. കാൽക്കാജി അളകനന്ദ സെന്റ് ജോർജ്ജ് സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്
P N Shaji
5 days ago1 min read


വെളിച്ചെണ്ണയാണിവിടെ താരം
അന്താരാഷ്ട്ര വിപണനമേളയിലെ കേരള പവലിയനിൽ ഏറെ ആവശ്യക്കാരുള്ളത് വെളിച്ചെണ്ണയ്ക്ക്. 12 ബ്രാൻഡുകളിലെ വെളിച്ചെണ്ണയാണ് ഇവിടെയുള്ളത്. കേരഫെഡ്, കേരള അഗ്രോ ബ്രാന്ഡഡ് ഷോപ്പ്, കണ്സ്യൂമര്ഫെഡ് , മാര്ക്കറ്റ് ഫെഡ് , ഡയറക്ടറേറ്റ് ഓഫ് ഇന്ഡസ്ട്രീസ് ആന്ഡ് കൊമേഴ്സ് , തദ്ദേശസ്വയംഭരണ വകുപ്പ് , കുടുംബശ്രീ എന്നിവയുടെ സ്റ്റാളുകളിൽ വെളിച്ചെണ്ണ ലഭ്യമാണ്. തണുപ്പേറിയ കാലാവസ്ഥയിലെ ചര്മ്മ സുരക്ഷയ്ക്കായാണ് വടക്കേ ഇന്ത്യക്കാര് വെളിച്ചെണ്ണയെ ആശ്രയിക്കുന്നത്. മലയാളികള് പാചക ആവശ്യങ്ങള്ക്കും. കാര്ഷിക
ന്യൂസ് ബ്യൂറോ , ഡൽഹി
6 days ago1 min read


'റോബസ്റ്റയും ലിബറിക്ക' യുമായി വിപണന മേളയിലെ അതിരപ്പള്ളി സ്റ്റാൾ
റോബസ്റ്റ, ലിബറിക്ക കാപ്പിച്ചെടികളിൽ നിന്നുള്ള മേൽത്തരം കാപ്പിപ്പൊടികളുമായാണ് അതിരപ്പള്ളി ട്രൈബൽവാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് അന്താരാഷ്ട്ര വ്യാപാര മേളയ്ക്കെത്തിയിരിക്കുന്നത്. ഇതിനു പുറമെ നാടന് കുരുമുളക് ഇനങ്ങളായ കല്ലുവള്ളി, കുതിരവാലി,നീലമുണ്ടി, കരിമുണ്ട എന്നിവില് നിന്നുള്ള കരുമുളകും കുരുമുളക് പൊടിയും ഇവിടെ വില്പ്പനയ്ക്കുണ്ട്. വിപണനമേളയിലെ കേരള പവലിയനിലാണ് അതിരപ്പള്ളിയുടെ സ്റ്റാൾ. സംസ്കരിച്ചതും അല്ലാതെയുമുള്ള കാട്ടു കൂവയുടെ പൊടിയാണ് ഇവിടെ വിൽപനയ്ക്കുള്ള സവിശേഷമാ
ന്യൂസ് ബ്യൂറോ , ഡൽഹി
6 days ago1 min read






bottom of page






