പറന്ന് പറന്ന് ഡൽഹി കാണാം: ഹോട്ട്-എയർ ബലൂൺ റൈഡ് ഇന്നുമുതൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 29, 2025
- 1 min read

ഡൽഹിയിൽ ഹോട്ട്-എയർ ബലൂൺ റൈഡിന് ഇന്ന് തുടക്കം. അഡ്വഞ്ചർ ഇഷ്‍ടപ്പെടുന്നവർക്കും അല്ലാത്തവർക്കും തനിച്ചോ കുടുംബത്തോടൊപ്പമോ ഡൽഹിക്ക് മീതെ ബലൂണിൽ പറക്കാം, നഗരക്കാഴ്ചകൾ മുകളിൽ നിന്നു കണ്ടാസ്വദിക്കാം.
ആനന്ദകരമായ അനുഭവമാണ് ഒരുക്കുന്നതെന്ന് ടെസ്റ്റ് ഫ്ലൈറ്റിൽ ഇന്നലെ പറന്ന ഡൽഹി ലഫ്. ഗവർണർ വി.കെ സക്‌സേന പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങളിലും അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.
യമുനാ തീരത്ത് ബാൻസേര പാർക്കിൽ ട്രയലുകൾ വിജയകരമായി പൂർത്തിയാക്കിയാണ് DDA യുടെ ഈ സംരംഭത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകുന്നത്. നഗരത്തിലെ നാല് ലൊക്കേഷനുകളിലാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്.
Baansera Park
Asita (first location to open for public use from Saturday)
Yamuna Sports Complex
Commonwealth Games Village Sports Complex
അസിതയിൽ ഇന്ന് വൈകിട്ട് 4.30 നാണ് തുടക്കം. ബലൂൺ 120 അടി ഉയരത്തിൽ പറക്കും. ടിക്കറ്റ് നിരക്ക് 3000 രൂപയും ടാക്‌സുമാണ് ഒരാൾക്ക്. 12 മിനിട്ട് നേരം പറക്കാം. ഒരു റൈഡിൽ നാല് പേർക്കാണ് കയറാവുന്നത്. ദിവസം നാല് മണിക്കൂർ നേരമാണ് പ്രവർത്തനം. സമയക്രമവും പ്രവർത്തനവും കാലാവസ്ഥയും കാറ്റിന്‍റെ ഗതിയും അനുസരിച്ച് മാറ്റുകയോ നിർത്തിവെക്കുകയോ ചെയ്തെന്നു വരും.










Comments