top of page

വിശ്വജ്യോതിയിൽ ശാസ്ത്ര സാങ്കേതിക പ്രദർശനം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 28, 2025
  • 1 min read

വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  പ്ലസ്ടു വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദർശനം ആരംഭിച്ചു. വിവിധ ഹയർ സെക്കണ്ടറി സ്കൂളുകളിൽനിന്നായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ   സാങ്കേതിക പ്രദർശനങ്ങളിൽ പങ്കെടുക്കും. സംaസ്ഥാന സ്കൂൾ ശാശ്ത്ര സാങ്കേതിക പ്രദര്ശനങ്ങളിൽ  സമ്മാനങ്ങൾ നേടിയിട്ടുള്ള പ്രൊജക്ക്റ്റുകൾ  മേളയുടെ ഭാഗമായി അവതരിപ്പിക്കും. വിവിധ പ്രൊജക്റ്റ് പ്രദർശനങ്ങളിൽ വിജയികളാകുന്നവർക്ക് 25000/- രൂപയുടെ ക്യാഷ് അവാർഡ് നൽകും.

വൈവിധ്യമാർന്ന അതിനൂതന സാങ്കേതിക  വിദ്യയിൽ പ്രവർത്തിക്കുന്ന ഫാബ് ലാബ്, എയറോ-ഡയനാമിക്സ്   ലാബ് അടക്കമുള്ള എഞ്ചിനീയറിംഗ് ലബോറട്ടറികൾ, മെഷീൻ മോഡലുകൾ,  ഗെയിമ് സോണുകൾ, ഹോട്ടൽ മാനേജ് മെൻറ്റ് ആൻഡ് കാറ്ററിങ് ടെക്നോളജി ഡിപ്പാർട്ട്മെൻറ്റ് എന്നിവ കോളേജ് ഓപ്പൺ ഡേയുടെ ഭാഗമായി 27, 28   തീയതികളിൽ വിദ്യാർത്ഥികൾക്കായി തുറന്നുകൊടുക്കും. വിവിധ ആവശ്യങ്ങൾക്ക് ഉപരിക്കുന്ന ഡ്രോണുകളും പ്രദർശനങ്ങളുടെ ഭാഗമായി  ഒരുക്കിയിട്ടുണ്ട്.

മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച കാലാനുസൃതമായതും, കിടപ്പുരോഗികൾക്ക്  സ്വയം പ്രവർത്തിപ്പിക്കാൻ കഴുന്നതുമായ ഒരേസമയം കട്ടിലും പരസഹായമില്ലാതെ വീൽ ചെയറും ആയി മാറ്റാവുന്നതുമായ "ബെഡ് ടു ചെയർ" ഉപകരണവും പ്രദർശനത്തിൻറ്റെ ഭാഗമായി.

കേളേജ്ജ് മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ പ്രദർശനം ഉത്ഘാടനം ചെയ്തു.

ഡയറക്ടർ റവ. ഡോ. പോൾ പാറത്താഴം, ഡോ. ഷൈൻ ജോർജ്ജ്, ഡോ. സോണി കുര്യൻ, ഡോ. കെ കെ രാജൻ,സോമി പി മാത്യു, ഡോ.ഷണ്മുഗേഷ്, ബിനു പോൾ എന്നിവർ സന്നിഹിതരായിരുന്നു.

പ്രദർശനം 28-11-2025 ന് അവസാനിക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page