കരൾ മാറ്റിവെയ്ക്കണം: ഡൽഹി മലയാളി സഹായം തേടുന്നു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 27, 2025
- 1 min read

ഡൽഹിയിൽ പ്രഹ്ലാദ്പൂർ (ബദർപൂർ ) വിശ്വകർമ്മ കോളനിയിൽ താമസിക്കുന്ന ശ്രീ. സൂര്യനാരായണൻ കരൾ സംബന്ധമായ രോഗം ബാധിച്ച് വസന്ത് കുഞ്ച് ILBS ആശുപത്രിയിൽ 4 വർഷത്തോളമായി ചികിത്സയിലാണ്. ലിവർ സിറോസിസ് ബാധിച്ചതിനോടൊപ്പം അദ്ദേഹത്തിന് ലിവറിൽ ഒരു ട്യൂമർ കൂടി ഉണ്ടെന്ന് ഡോക്ടർ സ്ഥിരീകരിച്ചിരിക്കുന്നു.
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ എത്രയും പെട്ടെന്ന് നടത്തണം എന്നാണ് ഡോക്ടർ പറയുന്നത്. ഏകദേശം 20 ലക്ഷം രൂപയോളം ചെലവ് വരുന്ന ഈ സർജറി നടത്താൻ തുച്ഛ വരുമാനക്കാരായ ഈ കുടുംബത്തിന് കഴിയാത്ത സാഹചര്യമാണ്. ഇതിനോടകം തന്നെ ചികിത്സയുമായി ബന്ധപ്പെട്ട് വലിയൊരു സാമ്പത്തിക ബാധ്യത ഇവർക്കുണ്ട്. മക്കൾ ഡോണേർസ് ആകാൻ തയ്യാർ ആണ്, പണമാണ് വേണ്ടത്.
1987 ൽ ഡൽഹിയിലെത്തിയ അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് പാലക്കാട് സ്വദേശികളായ ഈ കുടുംബം. ഈ അവസ്ഥയിൽ കുടുംബത്തിൻ്റെ കൂടെ നിൽക്കേണ്ട ഉത്തരവാദിത്തം നല്ലവരായ എല്ലാ മനുഷ്യ സ്നേഹികൾക്കുമുണ്ട്. ശ്രീ സൂര്യനാരായണന്റെ ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനത്തിൽ കുടുംബത്തോടൊപ്പം, നിങ്ങളുടെ ഓരോരുത്തരുടേയും ചെറുതും വലുതുമായ സാമ്പത്തിക സഹായം താഴെ കാണുന്ന അക്കൗണ്ടിലേക്ക് ഡിസംബർ 15ന് മുൻപായി അയക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
A/c Details
State Bank of India
Name:- Vimala N P
A/c Number :-30321818917
IFSC Code : SBIN0002296
Badarpur branch










Comments