അന്താരാഷ്ട്ര വ്യാപാരമേള: കേരള പവലിയനിലെ പാഴ് വസ്തുക്കള്‍ ലേലം ചെയ്യുന്നു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 26, 2025
- 1 min read
ന്യൂഡല്‍ഹി: ഭാരത് മണ്ഡപത്തിലെ നാലാമത്തെ ഹാളിലുള്ള കേരള പവലിയനിലെ ഉപയോഗശൂന്യമായ പാഴ് വസ്തുക്കള്‍ ലേലം ചെയ്യുന്നു. ഭാരത് മണ്ഡപത്തിലെ കേരള പവലിയനില്‍ 2025 നവംബര്‍ 27 രാവിലെ 11.30 നാണ് ലേലം നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ന്യൂഡല്‍ഹി, ജന്തര്‍ മന്തര്‍ റോഡിലുള്ള കേരള ഹൗസ്, കൊച്ചിന്‍ ഹൗസ് നോട്ടീസ് ബോര്‍ഡുകളിലും അഡീഷണല്‍ ബ്ലോക്കില്‍ (251ാം നമ്പര്‍ മുറി) പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ലഭ്യമാണ്. ഫോണ്‍: 011- 23360349.










Comments