top of page

MCD ഉപതിരഞ്ഞെടുപ്പ്: ഓപ്പറേഷൻ കവച് നടപടിയിൽ 2000 പേരെ അറസ്റ്റ് ചെയ്തു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 26, 2025
  • 1 min read


ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് നടത്തിയ തിരച്ചിലിൽ 2000 പേർ അറസ്റ്റിലായി. തിങ്കളാഴ്ച്ച വൈകിട്ട് ആരംഭിച്ച ഓപ്പറേഷൻ കവച് 11.0 എന്ന നടപടിയിലൂടെ മയക്കുമരുന്ന കച്ചവടത്തിലും ക്രിമിനൽ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെയും സംഘങ്ങളെയുമാണ് ഉന്നമിട്ടത്.


MCD യുടെ 12 വാർഡുകളിൽ നവംബർ 30 നാണ് ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ്. പോലീസിന്‍റെ 908 ടീമുകൾ പല സ്ഥലങ്ങളിലായി 1500 റെയ്‌ഡുകളാണ് നടത്തിയത്. വൻ തോതിൽ മയക്കുമരുന്നും മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. പൊതുസ്ഥലത്ത് മദ്യപിച്ചവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page