അഗ്‌നിപുത്രിക്ക് അവാർഡ്: പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ് ടെസി തോമസിന് സമ്മാനിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 1, 2025
- 1 min read

2025 ലെ ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ് ഇന്ത്യൻ മിസൈൽ പ്രോജക്‌ടിന് നേതൃത്വം നൽകിയ പ്രഥമ വനിതാ ശാസ്ത്രജ്ഞയായ ഡോ. ടെസി തോമസിന് സമ്മാനിച്ചു. ഡൽഹി ത്യാഗരാജ് സ്‍പോർട്‍സ് സമുച്ചയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുൻ മുഖ്യ ഇൻഫർമേഷൻ കമീഷണർ വജാഹത് ഹബീബുള്ളയാണ് അവാർഡ് സമ്മാനിച്ചത്.
വനിതാ ശാക്തീകരണ രംഗത്തും, ബഹിരാകാശ, മിസൈൽ സാങ്കേതിക രംഗത്തും ടെസി തോമസ് നടത്തിയ സ്‍തുത്യർഹ സേവനങ്ങൾ മുൻനിർത്തിയാണ് ബഹുമതി. ഇന്ത്യയുടെ അഗ്നിപുത്രിയെന്നും മിസൈൽ വനിതയെന്നും അറിയപ്പെടുന്ന ടെസി തോമസ് നിലവിൽ തമിഴ്‍നാട്ടിലെ നൂറുൾ ഇസ്ലാം സെന്‍റർ ഫോർ ഹയർ എഡ്യുക്കേഷൻ സർവകലാശാലയുടെ വൈസ് ചാൻസലാറായി സേവനം അനുഷ്ഠിക്കുന്നു.
രാജ്യസേവനത്തിനും ജനസേവനത്തിനും അച്ചടക്കത്തോടെയും അർപണബോധത്തോടെയുമുള്ള പ്രവർത്തനങ്ങൾക്ക് തന്‍റെ മാർഗദർശിയായ എ.പി.ജെ അബ്‍ദുൾ കാലാം പറഞ്ഞുതന്ന നിശ്ചയദാർഢ്യവും കൃത്യനിഷ്ഠയുമാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് അവാർഡ് സ്വീകരിച്ച ശേഷം നന്ദി പ്രസംഗത്തിൽ ടെസി തോമസ് പറഞ്ഞു.










Comments