ഡിഎംഎ വടംവലി മത്സരം: കൈരളി പ്രോപ്പർട്ടീസിന് ഒന്നാം സ്ഥാനം
ന്യൂസ് ബ്യൂറോ , ഡൽഹി
2 hours ago
1 min read

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (DMA) മായാപുരി–ഹരിനഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വടംവലി മത്സരം ആവേശകരമായി. പുരുഷ-വനിതാ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ നിരവധി ടീമുകൾ പങ്കെടുത്തു.
പുരുഷ വിഭാഗം
ഒന്നാം സ്ഥാനം കൈരളി പ്രോപ്പർട്ടീസ്, മഹാവീർ എൻക്ലേവ് ടീം കരസ്ഥമാക്കി. യെല്ലോ ടീം രണ്ടാം സ്ഥാനവും തരംഗം ബ്ലാക്ക് ഹരിനഗർ മൂന്നാം സ്ഥാനവും നേടി.

വനിതാ വിഭാഗം
ഡിഎംഎ ആശ്രം ടീം ഒന്നാം സ്ഥാനവും ഡിഎംഎ മായാപുരി–ഹരിനഗർ ടീം രണ്ടാം സ്ഥാനവും നേടി.
കായികാവേശവും ടീം സ്പിരിറ്റും സൗഹൃദവും നിറഞ്ഞ മത്സരം മലയാളി സമൂഹത്തിന്റെ കൂട്ടായ്മയുടെയും ഐക്യത്തിന്റെയും വേദിയായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും സംഘാടകർ നന്ദിയും വിജയികൾക്ക് അഭിനന്ദനങ്ങളും അറിയിച്ചു.





Comments