top of page

പൂക്കൾ പറിക്കാൻ ശ്രമിച്ച അഛനും മകനും 23-ാം നിലയിൽ നിന്ന് വീണ് ദാരുണാന്ത്യം

ന്യൂസ് ബ്യൂറോ , ഡൽഹി
11 minutes ago
1 min read

ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ, ബാൽക്കണിയിൽ വളർത്തിയ പൂച്ചെടികളിൽ നിന്ന് പ്രഭാത പൂജക്ക് പൂക്കൾ പറിക്കാൻ ശ്രമിച്ച അഛനും മകനും ദാരുണാന്ത്യം. മഹാഗൺ മൈവുഡ്‍സ് സൊസൈറ്റിയുടെ ഫ്ലാറ്റ് സമുച്ചയത്തിന്‍റെ 23-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീഴുകയായിരുന്നു. 40 വയസുള്ള രൺദീപ് പാത്രയും, 11 വയസുള്ള മകൻ ആരവുമാണ് മരിച്ചത്. ബാൽക്കണിയിൽ നിന്ന് വഴുതി വീണ് കമ്പിയിൽ തൂങ്ങിപ്പിടിച്ച് കിടന്ന മകനെ രക്ഷിക്കാനുള്ള അഛന്‍റെ ശ്രമത്തിനിടെയാണ് ഇരുവരും താഴേക്ക് വീണത്.

വിവരമറിഞ്ഞ് ബിസ്‍രാഖ് സ്റ്റേഷനിൽ നിന്നെത്തിയ പൊലീസ് സംഘം ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്‌ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page