ലുധിയാന മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാളും വാർഷിക കൺവൻഷനും 2026 നവംബർ 1 മുതൽ 8 വരെ
ഷിബി പോൾ മുളന്തുരുത്തി
4 minutes ago
1 min read

ലുധിയാന: പഞ്ചാബിലെ ലുധിയാന മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ കാവൽപിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാളും വാർഷിക കൺവൻഷനും 2026 നവംബർ 1 മുതൽ 8 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടും.
നവംബർ 1-ന് രാവിലെ 7.30-ന് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, കൊടിയേറ്റ് എന്നിവയോടെ പെരുന്നാൾ ശുശ്രൂഷകൾക്ക് തുടക്കമാകും.
വാർഷിക കൺവൻഷൻ നവംബർ 4 മുതൽ 6 വരെ വൈകിട്ട് 6.45-ന് സന്ധ്യാ നമസ്കാരത്തോടെയും 7.30-ന് വചനപ്രഘോഷണത്തോടെയും നടക്കും. മാർ ഔഗേൻ ആശ്രമത്തിലെ റവ.ഫാ. കുര്യാക്കോസ് പി. തോമസ് വചനപ്രഘോഷണം നടത്തും.
നവംബർ 7-ന് വൈകിട്ട് 6.45-ന് സന്ധ്യാ നമസ്കാരവും 7.30-ന് റവ.ഫാ. സിജു തോമസിന്റെ നേതൃത്വത്തിൽ വചനപ്രഘോഷണവും തുടർന്ന് രാത്രി 8 മണിക്ക് ഭക്തിനിർഭരമായ റാസയും ഉണ്ടായിരിക്കും.




Comments